നിര്‍മ്മലാ സീതാമാരനെതിരെ അവകാശലംഘന നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ്

Published On: 2018-07-23 09:45:00.0
നിര്‍മ്മലാ സീതാമാരനെതിരെ അവകാശലംഘന നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ്. റാഫേല്‍ യുദ്ധവിമാനങ്ങളുടെ വില സംബന്ധിച്ച് കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാറും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും അവകാശലംഘന നോട്ടീസ് കൊണ്ടുവരണമോ എന്ന കാര്യത്തില്‍ കോണ്‍്ഗ്രസ് തീരുമാനം എടുത്തിട്ടില്ല.

റാഫേല്‍ ഉടമ്പടി പ്രകാരം വിമാനങ്ങളുടെ വില പുറത്തു വിടാമെന്ന് ഫ്രഞ്ച് സര്‍ക്കാറിന്റെ വിശദീകരത്തില്‍ വ്യക്തമാണ്. ഈജിപ്തിനും ഖത്തറിനും വിമാനങ്ങള്‍ നല്‍കിയത് കുറഞ്ഞ വിലയ്ക്കാണ്. യു.പി.എ ഭരണകാലത്ത് 5236 കോടി ഉണ്ടായിരുന്ന വില മോദി സര്‍ക്കാറിന്റെ കാലത്ത് 1670 കോടിയിലെത്തി. ഇത് അഴിമതിയാണ്. ആനന്ദ് ശര്‍മ്മ പറഞ്ഞു. റാഫേല്‍ ഇടപാടില്‍ അഴിമതിയുള്ളതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ഒളിപ്പിച്ചുവയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

Top Stories
Share it
Top