ഭീഷണികളും വിലപേശലും; രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മറുകണ്ടം ചാടിയതായി സൂചന

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് പളയത്തില്‍ നിന്നും രണ്ട് എംഎല്‍എ മാര്‍ മറുകണ്ടം ചാടിയതായി സൂചന. മസ്‌കി മണ്ഡലത്തില്‍ നിന്ന് ജയിച്ച പ്രതാപ് ഗൗഡ...

ഭീഷണികളും വിലപേശലും; രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മറുകണ്ടം ചാടിയതായി സൂചന

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് പളയത്തില്‍ നിന്നും രണ്ട് എംഎല്‍എ മാര്‍ മറുകണ്ടം ചാടിയതായി സൂചന. മസ്‌കി മണ്ഡലത്തില്‍ നിന്ന് ജയിച്ച പ്രതാപ് ഗൗഡ പാട്ടീല്‍ വിജയനഗരം എംഎല്‍എ ആനന്ദ് സിങ് എന്നിവരാണ് ബിജെപി പാളയത്തിലെത്തിയത്.

എംഎല്‍എമാര്‍ ചാടിപ്പോകാതിരിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കിയ സര്‍വ്വ സന്നാഹങ്ങളും മറികടന്നാണ് ഇവര്‍ രണ്ടുപേരും മറുപാളയത്തിലെത്തിയത്. നേരത്തെ കോണ്‍ഗ്രസ് വിധാന്‍ സൗധയിലെ സത്യാഗ്രഹ സമരത്തില്‍ ഇരുവരും പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസ് നേതൃത്വം പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബെംഗളൂരു എച്ച്എഎല്‍ വിമാനത്താവളത്തില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ പ്രതാപ് ഗൗഡ ഡല്‍ഹിയിലേക്ക് കടന്നതായാണ് കോണ്‍ഗ്രസ്സിന് ലഭിക്കുന്ന വിവരം.

അതേസമയം ആനന്ദ് സിങ് ബിജെപി പാളയത്തിലെത്തിയതായി ജനതാദള്‍ നേതാവ് കുമാരസ്വാമി പറഞ്ഞു. മോദി സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റിനെ ദുരുപയോഗം ചെയ്യുന്നതായും അനന്ദ് സിങിനെതിരെ ഇത്തരമൊരു നീക്കമാണ് ബിജെപി നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2013 ല്‍ ഇരുമ്പയിര്‍ കടത്തിയതുമായി ബന്ധപ്പെട്ട് അനന്ദ് സിങിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. ഇതിന്റെ പേരില്‍ ബിജെപി ആനന്ദ് സിങിനെ വേട്ടയാടുന്നതായയും അദ്ദേഹം കുമാരസ്വമി പ്രതികരിച്ചു.


Read More >>