സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ചാല്‍ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചേക്കും

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വാജുബയി വാല ബിജെപിയെ ക്ഷണിച്ചാന്‍ കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചേക്കും....

സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ചാല്‍ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചേക്കും

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വാജുബയി വാല ബിജെപിയെ ക്ഷണിച്ചാന്‍ കോണ്‍ഗ്രസ്സ്-ജെഡിഎസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചേക്കും. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞതായാണ് വിവരം.


ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കോണ്‍ഗ്രസ് ജെ.ഡി.എസ് സംഘം ഗവര്‍ണറെ കാണും. ഇരു പാര്‍ട്ടികളുടെയും എം.എല്‍.എമാരുടെ കത്തുമായിട്ടാണ് സംഘം ഗവര്‍ണറെ കാണുക. സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യത്തെ ക്ഷണിച്ചില്ലെങ്കില്‍ നാളെ രാജ്ഭവനു മുന്നില്‍ ധര്‍ണ നടത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

Story by
Read More >>