കോണ്‍ഗ്രസ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് വ്യാജമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബിജെപിയ്ക്കെതിരെ കോണ്‍ഗ്രസ് പുറത്തുവിട്ട എം.എല്‍.എമാര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്യുന്ന ഓഡിയോ ടേപ്പ് വ്യാജമാണെന്നാണ്...

കോണ്‍ഗ്രസ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് വ്യാജമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബിജെപിയ്ക്കെതിരെ കോണ്‍ഗ്രസ് പുറത്തുവിട്ട എം.എല്‍.എമാര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്യുന്ന ഓഡിയോ ടേപ്പ് വ്യാജമാണെന്നാണ് കോണ്‍ഗ്രസ് എം.എല്‍.എ ശിവ്റാം ഹെബ്ബാര്‍.

ശിവ്റാം ഹെബ്ബാറിന്റെ ഭാര്യയോട് ബിജെപി നേതാവ് സംസാരിക്കുന്ന വീഡിയോ വ്യാജമെന്നാണ് ഹെബ്ബാറിന്റെ വെളിപ്പെടുത്തല്‍. തന്നെയും ഭാര്യയെയും ഇത്തരത്തില്‍ ആരും സമീപിച്ചിട്ടില്ലെന്നാണ് ഹെബ്ബാര്‍ പറയുന്നത്.വിശ്വാസ വോട്ടെടുപ്പിന് മുമ്പ് തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി ശ്രമിച്ചതിന്റെ തെളിവുകള്‍ എന്ന പേരില്‍ കോണ്‍ഗ്രസും ജെഡിഎസും ഓഡിയോടേപ്പുകള്‍ പുറത്തുവിട്ടിരുന്നു. ബിജെപി നേതാക്കള്‍ 100 കോടി രൂപ വരെ വാഗ്ദാനം ചെയ്യുന്നതാണ് ശബ്ദരേഖയിലുണ്ടായിരുന്നത്.

Story by
Read More >>