എന്‍എ ഹാരിസിനെ വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്; മകന്‍ ചെയ്ത തെറ്റിന് അദ്ദേഹത്തെ ശിക്ഷിക്കാനാവില്ല

ബംഗളൂരു: വരുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ശാന്തിനഗര നിയോജക മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സിറ്റിംഗ് എംഎല്‍എ എന്‍എ ഹാരിസ്...

എന്‍എ ഹാരിസിനെ വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്; മകന്‍ ചെയ്ത തെറ്റിന് അദ്ദേഹത്തെ ശിക്ഷിക്കാനാവില്ല

ബംഗളൂരു: വരുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ശാന്തിനഗര നിയോജക മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സിറ്റിംഗ് എംഎല്‍എ എന്‍എ ഹാരിസ് തന്നെ മത്സരിക്കും. നേരത്തെ സീറ്റ് ഹാരിസ് നല്‍കേണ്ടതില്ല എന്നായിരുന്നു പാര്‍ട്ടി തീരുമാനം.

ഹാരിസിന്റെ മകന്‍ ബംഗളൂരുവിലെ റെസ്‌റ്റോറന്റില്‍ വെച്ച് ഒരു യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മകന്‍ മുഹമ്മദ നാലപ്പാട് ഇപ്പോള്‍ ജയിലിലാണ്. അതോടെ ഹാരിസിന് സീറ്റ് നല്‍കേണ്ടതില്ല എന്നായിരുന്നു കോണ്‍ഗ്രസ് തീരുമാനം. രണ്ട് തവണ എംഎല്‍എ ആയ ഹാരിസിന് പകരം മറ്റൊരാളെ കണ്ടെത്താന്‍ സാധിക്കാത്തതും ഹാരിസിന്റെ ജനപ്രീതിയെ മകന്റെ പ്രവര്‍ത്തി ബാധിച്ചിട്ടില്ലെന്നതും ആണ് കോണ്‍ഗ്രസിന്റെ തീരുമാനം മാറാന്‍ കാരണം.

വരുന്ന സര്‍വ്വേകളിലെല്ലാം ഹാരിസിന്റെ വിജയം ഉറപ്പാണെന്ന് വരുന്നു. ഹാരിസിന്റെ കേസില്‍, എംഎല്‍എ നിരപരാധിയാണ്. അദ്ദേഹത്തിനെതിരെ കേസില്ല. സര്‍ക്കാര്‍ സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുകയും അദ്ദേഹത്തിന്റെ മകന്‍ ജയിലിലുമാണ്. മകന്‍ ചെയ്ത തെറ്റിന് അദ്ദേഹത്തെ ശിക്ഷിക്കാനാവില്ല എന്ന് മുതിര്‍ന്ന ഒരു കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.

ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാട് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നു. മുഹ്മ്മദിനെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മലയാളിയായ ഹാരിസിന്റെ മണ്ഡലം മുസ്ലിം, ക്രിസ്ത്യന്‍, ദളിത് വിഭാഗങ്ങള്‍ കൂടുതലായുള്ള മണ്ഡലമാണ്.

Story by
Read More >>