ഇംപീച്ച്‌മെന്റ് : ഉപരാഷ്ട്രപതിയുടെ നടപടി നിയമവിരുദ്ധമെന്ന് കോണ്‍ഗ്രസ് , സുപ്രീംകോടതിയെ സമീപിക്കും

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യാ നായിഡുവിന്റെ നടപടിക്കെതിരെ...

ഇംപീച്ച്‌മെന്റ് : ഉപരാഷ്ട്രപതിയുടെ നടപടി നിയമവിരുദ്ധമെന്ന് കോണ്‍ഗ്രസ് , സുപ്രീംകോടതിയെ സമീപിക്കും

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യാ നായിഡുവിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍. നായിഡുവിന്റെ നടപടി തിടുക്കപ്പെട്ടുള്ളതും അപൂര്‍വ്വമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൃത്യമായ അന്വേഷണമില്ലാതെയാണ് രാജ്യസഭാ ചെയര്‍മാന്‍ ഉത്തരവിറക്കിയത്. ഇത് നിയമ വിരുദ്ധമാണ്, കബില്‍ സിബല്‍ പറഞ്ഞു.

അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ അടക്കമുള്ള നിയമവിദഗ്ദരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് വെങ്കയ്യാ നായിഡു നോട്ടീസ് തള്ളിയത്. ഉഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസിനെതിരെ അഴിമതി ആരോപണമെന്നും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെും ഉപരാഷ്ട്രപതി വ്യക്തമാക്കിയിരുന്നു.

Story by
Read More >>