കര്‍ണാടക തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോണ്‍ഗ്രസ് നമ്പര്‍ വണ്‍ പാര്‍ട്ടിയായി മാറുമെന്ന് ശിവസേന എംപി

Published On: 7 May 2018 6:15 AM GMT
കര്‍ണാടക തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോണ്‍ഗ്രസ് നമ്പര്‍ വണ്‍ പാര്‍ട്ടിയായി മാറുമെന്ന് ശിവസേന എംപി

മുംബൈ: കര്‍ണാടക തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോണ്‍ഗ്രസ് നമ്പര്‍ വണ്‍ പാര്‍ട്ടിയായി മാറുമെന്ന് ശിവസേന എംപി സജ്ഞയ് റൗത്. ഒരു സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്രത്തിലെ മൊത്തം സംവിധാനത്തെ ഉപയോഗിച്ചുള്ള ബിജെപി പടയൊരുക്കത്തെയും റൗത് വിമര്‍ശിച്ചു. പിടിഐക്കു നല്‍കിയ അഭിമുഖത്തിനിടെയാണ് ബിജെപിക്കെതിരെ സജ്ഞീവ് റൗത് കടുത്ത വിമര്‍ശനമുയര്‍ത്തിയത്.

വരുന്ന മഹാരാഷ്ട്ര കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന ധാരണയുണ്ടെങ്കിലും 2019-ലെ ലോകസഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയുമായുള്ള സഖ്യത്തിന് സാധ്യതയില്ലെന്നും സജ്ഞയ് റൗത് പറയുന്നു. കര്‍ണാടക തിരഞ്ഞടുപ്പ് പ്രചാരണം കേന്ദ്രത്തിലെ മുഴുവന്‍ മന്ത്രിമാരെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ഉപയോഗിച്ചാണ് നടത്തുന്നത്.

ഇത് രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും ഭരണനിര്‍വ്വഹണത്തെ അപകടാവസ്ഥയിലാക്കിയിട്ടുണ്ട്. രാജ്യം ഇതെല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന കാര്യം ബിജെപി മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ മരണക്കാറ്റ് വീശിയടിക്കുമ്പോള്‍ യോഗി കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതിനെയും അദ്ദേഹം വിമര്‍ശിച്ചു. കര്‍ണാടകയിലായിരുന്നു കൊടുങ്കാറ്റ് വീശിയതെങ്കില്‍ കോണ്‍ഗ്രസ് അതിന്റെ കെടുതികള്‍ പരിഹരിക്കുമായിരുന്നു. ജനങ്ങളിന്ന് രാഹുല്‍ ഗാന്ധിയെ ശ്രവിക്കാന്‍ തുടങ്ങിയെന്നും റൗത് പറഞ്ഞു.

Top Stories
Share it
Top