മമതയ്‌ക്കോ മായാവതിക്കോ പ്രധാനമന്ത്രിയാകാം; കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക്

Published On: 2018-07-25 10:15:00.0
മമതയ്‌ക്കോ മായാവതിക്കോ പ്രധാനമന്ത്രിയാകാം; കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക്

ന്യൂഡല്‍ഹി: അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ചതിനു പിന്നാലെ ബി.ജെ.പി ഇതര കക്ഷികളുടെ സ്ഥാനാര്‍ത്ഥിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്. പ്രതിപക്ഷ ഐക്യത്ത് നിന്നുള്ളവരെ പ്രധാനമന്ത്രി പദത്തിലേക്ക് പിന്തുണയ്ക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബി.ജെ.പിയില്‍ നിന്നോ ആര്‍.എസ്.എസില്‍ നിന്നോ ഇല്ലാതെയുള്ള ആരും പ്രധാനമന്ത്രി പദത്തിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കും. പ്രതിപക്ഷത്ത് നിന്ന് ബി.എസ്.പി നേതാവ് മായാവതിയെയോ, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയോ പ്രധാനമന്ത്രിയാക്കുന്നതിനോട് വിയോജിപ്പില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്നും താഴെയിറക്കാന്‍ വിശാല പ്രതിപക്ഷ ഐക്യത്തിനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.

Top Stories
Share it
Top