ഗുജറാത്തില്‍ ജിഗ്നേഷിനെ പിന്തുണച്ച തന്ത്രം കര്‍ണാടകത്തിലും പയറ്റി കോണ്‍ഗ്രസ്; ഇത്തവണ സിദ്ധാരാമയ്യയുടെ ബുദ്ധി

Published On: 2018-04-17 15:30:00.0
ഗുജറാത്തില്‍ ജിഗ്നേഷിനെ പിന്തുണച്ച തന്ത്രം കര്‍ണാടകത്തിലും പയറ്റി കോണ്‍ഗ്രസ്; ഇത്തവണ സിദ്ധാരാമയ്യയുടെ ബുദ്ധി

ഗുജറാത്തില്‍ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയെ തെരഞ്ഞെടുപ്പില്‍ പിന്തുണച്ചത് കോണ്‍ഗ്രസിനെ മെച്ചപ്പെട്ട നിലയിലേക്കെത്തിക്കുന്നതില്‍ വന്‍ സഹായകരമായിരുന്നു. അതേ തന്ത്രം തന്നെ കര്‍ണാടകത്തിലും പയറ്റുകയാണ് കോണ്‍ഗ്രസ്.

ജിഗ്നേഷ് മേവാനിയായിരുന്നു ഗുജറാത്തിലെങ്കില്‍ കര്‍ണാടകത്തില്‍ അത് ദര്‍ശന്‍ ആണ്. രാഷ്ട്രീയ ഭേദമന്യേ കര്‍ണാടകത്തിലെ മുഴുവന്‍ ജനങ്ങളും ബഹുമാനിച്ചിരുന്ന അന്തരിച്ച കര്‍ഷക നേതാവ് കെഎസ് പുട്ടണ്ണയുടെ മകനാണ് ദര്‍ശന്‍. സ്വരാജ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയായി മെല്‍ക്കോട്ട് മണ്ഡലത്തില്‍ മത്സരിക്കുന്ന ദര്‍ശനെ കോണ്‍ഗ്രസ് പിന്തുണക്കും.

മെല്‍ക്കോട്ട മണ്ഡലത്തിലെ എംഎല്‍എയായിരുന്നു പുട്ടണ്ണയ്യ. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് പുട്ടണ്ണയ്യ അന്തരിച്ചത്. മകനായ ദര്‍ശനെ പിന്തുണച്ചാല്‍ സംസ്ഥാനത്തെ പുട്ടണ്ണയെ പിന്തുണച്ചിരുന്ന കര്‍ഷകരുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്ന ചിന്തയാണ് ഈ നീക്കത്തിന് പിന്നില്‍. സിദ്ധാരാമയ്യയുടെ ശക്തമായ ആവശ്യമാണ് ദര്‍ശനെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ പറയപ്പെടുന്നു.

Top Stories
Share it
Top