കോൺ​ഗ്രസ് പ്രവർത്തക സമിതി യോ​ഗം ഡൽ​ഹിയിൽ; ലോക്സഭാ തെരഞ്ഞെടുപ്പ് ചർച്ചയാകും

Published On: 22 July 2018 3:15 AM GMT
കോൺ​ഗ്രസ് പ്രവർത്തക സമിതി യോ​ഗം ഡൽ​ഹിയിൽ; ലോക്സഭാ തെരഞ്ഞെടുപ്പ് ചർച്ചയാകും

ന്യൂഡൽഹി: പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം ഇന്ന് ഡൽ​ഹിയിൽ ചേരും. രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോ​ഗം ചേരുന്നത്. സംഘടനാ വിഷയങ്ങള്‍ക്ക് പുറമെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്‌സഭാ തെരഞ്ഞെടുപ്പും ചര്‍ച്ചയാകും.

ഓരോ മണ്ഡലങ്ങളിലെയും രാഷ്ട്രീയ സാഹചര്യം വിലയിരുത്തി സംസ്ഥാന ഘടകങ്ങള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും ചര്‍ച്ചയ്ക്ക് വരും. പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം സംസ്ഥാനങ്ങളുടെ ചുമതല ഉള്ള എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ പിസിസി അധ്യക്ഷന്മാര്‍, സിഎല്‍പി നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തും.

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം കഴിഞ്ഞ് നാലു മാസത്തിനു ശേഷം പുനഃസംഘടിപ്പിച്ച പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്. 23സ്ഥിരം അംഗങ്ങളും 18 സ്ഥിരം ക്ഷണിതാക്കളും 10 പ്രത്യേക ക്ഷണിതാക്കളും അടക്കം 51 അംഗങ്ങള്‍. ഇതിന് പുറമെ പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളെയും പിസിസി അധ്യക്ഷന്മാരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.

Top Stories
Share it
Top