ഗുജറാത്ത് മോഡല്‍ മധ്യപ്രദേശില്‍ നടപ്പിലാക്കാനൊരുങ്ങി കോണ്‍ഗ്രസ്; ബിജെപിയുടെ യുപി ഫോര്‍മുലയും നടപ്പിലാക്കും

ഭോപ്പാല്‍: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ നടപ്പിലാക്കിയ തന്ത്രം അതേ പടി മധ്യപ്രദേശില്‍ നടപ്പിലാക്കൊനൊരുങ്ങി കോണ്‍ഗ്രസ്. ബിജെപി യുപിയില്‍...

ഗുജറാത്ത് മോഡല്‍ മധ്യപ്രദേശില്‍ നടപ്പിലാക്കാനൊരുങ്ങി കോണ്‍ഗ്രസ്; ബിജെപിയുടെ യുപി ഫോര്‍മുലയും നടപ്പിലാക്കും

ഭോപ്പാല്‍: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ നടപ്പിലാക്കിയ തന്ത്രം അതേ പടി മധ്യപ്രദേശില്‍ നടപ്പിലാക്കൊനൊരുങ്ങി കോണ്‍ഗ്രസ്. ബിജെപി യുപിയില്‍ നടപ്പിലാക്കിയ തന്ത്രവും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയേുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാന പ്രസിഡണ്ടിനെ കൂടാതെ നാല് വര്‍ക്കിംഗ് പ്രസിഡണ്ടുമാരെ നിയമിച്ചതിനെ തുടര്‍ന്നാണ് ഗുജറാത്തില്‍ വിജയത്തോടടുത്തെത്തിയ വിജയം നേടിയതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതേ തുടര്‍ന്നാണ് കമല്‍നാഥിനെ സംസ്ഥാന പ്രസിഡണ്ടായി നിയമിച്ചപ്പോള്‍ നാല് വര്‍ക്കിംഗ് പ്രസിഡണ്ടുമാരെ നിയമിച്ചത്. വലിയ കണക്കുകൂട്ടലുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് ഈ നാല് പേരെ തെരഞ്ഞെടുത്തതും.

കമല്‍നാഥിന്റെ വിശ്വസ്തനും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവുമായ ബാല ബച്ചന്‍, ദിഗ്വിജയ് സിംഗിന്റെ വിശ്വസ്തനും ദളിത് നേതാവുമായ സുരേന്ദ്ര ചൗധരി, കമല്‍നാഥ്, ജോതിത്യരാധ്യ സിന്ധ്യ എന്നിവരോട് ഒരേ പോലെ ബന്ധം നിലനിര്‍ത്തുന്ന ഒബിസി നേതാവ് രാംനിവാസ് രവാത്ത്, യുവ എംഎല്‍എയും ജിത്തു പഠ്വാരി എന്നിവരാണ് പുതിയ വര്‍ക്കിംഗ് പ്രസിഡണ്ട്. ഈ നേതാക്കള്‍ പ്രതിനിധീകരിക്കുന്ന സമുദായ വോട്ടുകള്‍ നേടാന്‍ സാധിച്ചാല്‍ മധ്യപ്രദേശില്‍ അധികാരം പിടിക്കാം എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

ചെറുപാര്‍ട്ടികളെ കൂട്ട് പിടിച്ച് യുപിയില്‍ ബിജെപി അധികാരത്തിലെത്തിയ തന്ത്രം മധ്യപ്രദേശില്‍ നടപ്പിലാക്കാം എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ബിഎസ്പി, എസ്പി, ഗോണ്ട്വാന ഗന്‍ന്ത്രന്ത പാര്‍ട്ടി എന്നിവരുമായി ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലായി ഈ പാര്‍ട്ടികള്‍ക്ക് വോട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

Story by
Read More >>