കോണ്‍ഗ്രസ് എം.എല്‍.എമാരുമായി ബസ് രാജ് ഭവനിലേക്ക്, എം.എല്‍.എമാരെ റിസോട്ടിലേക്ക് മാറ്റും

ബംഗളൂരു: കര്‍ണാടകയില്‍ ചാക്കിട്ടു പിടിത്തം ഭയന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു. രാജ്ഭവനിലെത്തിച്ച് ഗവര്‍ണര്‍ക്കു മുന്നില്‍...

കോണ്‍ഗ്രസ് എം.എല്‍.എമാരുമായി  ബസ് രാജ് ഭവനിലേക്ക്, എം.എല്‍.എമാരെ റിസോട്ടിലേക്ക് മാറ്റും

ബംഗളൂരു: കര്‍ണാടകയില്‍ ചാക്കിട്ടു പിടിത്തം ഭയന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു. രാജ്ഭവനിലെത്തിച്ച് ഗവര്‍ണര്‍ക്കു മുന്നില്‍ എം.എല്‍.എമാരെ ഹാജരാക്കിയ ശേഷമാകും ബംഗളൂരു റിസോര്‍ട്ടിലേക്ക് മാറ്റുക. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ.ഡി.എസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന കത്തുകള്‍ എം എല്‍ എമാരില്‍ നിന്ന് ഒപ്പിട്ടു വാങ്ങിയ ശേഷമാണ് ഇവരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. 77 എം എല്‍ എമാരെയാണ് ബസ്സിലും മറ്റുമായി റിസോര്‍ട്ടിലേക്ക് മാറ്റുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിദ്ധരാമയ്യയും ഡി കെ ശിവകുമാറും അടക്കമുള്ള നേതാക്കള്‍ കെ പി സി സി ആസ്ഥാനത്ത് തുടരുകയാണ്. രാവിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് എല്ലാ എം എല്‍ എമാരും എത്താത്തത് പാര്‍ട്ടിയെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ രണ്ടുപേര്‍ ഒഴികെ ബാക്കിയെല്ലാവരും എത്തിച്ചേര്‍ന്നു.

Story by
Read More >>