കോൺഗ്രസ് ബിജെപിക്കൊപ്പം പോകണം; ശിവസേനയുമായുള്ള സഖ്യ ശ്രമത്തിൽ കുമാര സ്വാമിക്ക് അതൃപ്തി

കര്‍ണ്ണാടക ഉപതെരഞ്ഞെടുപ്പില്‍ ജെഡിഎസ് എട്ടു മുതല്‍ 10 വരെ സീറ്റുകളില്‍ വിജയിക്കുമെന്നും ഇതോടെ സംസ്ഥാനത്ത് പുതിയ അദ്ധ്യായം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ബിജെപിക്കൊപ്പം പോകണം; ശിവസേനയുമായുള്ള സഖ്യ ശ്രമത്തിൽ കുമാര സ്വാമിക്ക് അതൃപ്തി

മഹാരാഷ്ട്രയില്‍ ശിവസേന എന്‍സിപി- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ വിഷയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാര സ്വാമി. ശിവസേനയ്ക്കൊപ്പം പോകുന്നതിനുപകരം ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ കോണ്‍ഗ്രസിന് വളരെ എളുപ്പമാണെന്ന് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.

ശിവസേനയുടേത് തീവ്രഹിന്ദുത്വമാണ്. ബിജെപിയുടേത് മൃതു ഹിന്ദുത്വ സമീപനവും. മഹാരാഷ്ട്രയിലെ 1/3 നേക്കള്‍ നല്ലത് 1/2 സഖ്യമാണ്. കോണ്‍ഗ്രസിന് പുനര്‍ചിന്തയാകാം. തീവ്ര ഹിന്ദുത്വത്തിനാണ് കോണ്‍ഗ്രസ് കൈ കൊടുക്കുന്നത്. ബിജെപിയുടേത് മൃതു ഹിന്ദുത്വമായതുകൊണ്ടു തന്നെ അവര്‍ നേരിട്ട് ബിജെപിയോടൊപ്പം പോകണമെന്നും ഇതു കുറച്ചു കൂടി എളുപ്പമാകുമെന്നും കുമാരസ്വാമി പറഞ്ഞു.

കര്‍ണ്ണാടക ഉപതെരഞ്ഞെടുപ്പില്‍ ജെഡിഎസ് എട്ടു മുതല്‍ 10 വരെ സീറ്റുകളില്‍ വിജയിക്കുമെന്നും ഇതോടെ സംസ്ഥാനത്ത് പുതിയ അദ്ധ്യായം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സഖ്യം സംബന്ധിച്ച ചർച്ചകൾക്കായി എൻസിപി നേതാവ് കോൺ​ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ​ഗന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Read More >>