ചിദംബരത്തിന് ജാമ്യം, സത്യമേവ ജയതേയെന്ന് കോണ്‍ഗ്രസ്

106 ദിവസം അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലും ജയിലിലും കഴിഞ്ഞ ശേഷമാണ് ചിദംബരത്തിന് ജാമ്യം കിട്ടുന്നത്.

ചിദംബരത്തിന് ജാമ്യം, സത്യമേവ ജയതേയെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി: ഐഎൻക്‌സ് മീഡിയ കേസിൽ പി ചിദംബരത്തിന് ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് കോൺഗ്രസ്. അവസാനം സത്യം പുറത്തുവരും സത്യമേവ ജയതേ എന്നാണ് കോൺഗ്രസ് ട്വീറ്റ് ചെയ്തു.

ഇതേ കേസില്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയു ചെയ്ത ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരവും പിതാവിന്‍റെ ജാമ്യത്തോട് പ്രതികരിച്ചു. 106 ദിവസത്തിന് ശേഷം ഒടുവില്‍ ജാമ്യം എന്നാണ് കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചത്.'ഹോ..ഒടുവില്‍ 106 ദിവസത്തിന് ശേഷം'- എന്നായിരുന്നു കാര്‍ത്തിയുടെ ട്വീറ്റ്.

ഐ.എൻ.എക്സ് മീഡിയ ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിന് സുപ്രിം കോടതി ജാമ്യം നൽകി. മാദ്ധ്യമങ്ങൾക്ക് ഇന്റർവ്യൂ നൽകരുത്, കേസുമായി ബന്ധപ്പെട്ട പൊതു പ്രസ്താവന നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം. 106 ദിവസം അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലും ജയിലിലും കഴിഞ്ഞ ശേഷമാണ് ചിദംബരത്തിന് ജാമ്യം കിട്ടുന്നത്. കേസിന്റെ മെറിറ്റുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ തെറ്റാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

Read More >>