രൂപയുടെ മൂല്യതകര്‍ച്ചയും സ്വിസ് ബാങ്ക് അക്കൗണ്ടും ആയുധമാക്കി കോണ്‍ഗ്രസ്

വെബ്ബ് ഡെസ്ക്ക് : രൂപയുടെ സര്‍വ്വകാലമൂല്യതകര്‍ച്ചയും സ്വിസ് ബാങ്ക് അക്കൗണ്ടിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തിലെ വര്‍ദ്ധനവും ആയുധമാക്കി കോണ്‍ഗ്രസ്...

രൂപയുടെ മൂല്യതകര്‍ച്ചയും സ്വിസ് ബാങ്ക് അക്കൗണ്ടും ആയുധമാക്കി കോണ്‍ഗ്രസ്

വെബ്ബ് ഡെസ്ക്ക് : രൂപയുടെ സര്‍വ്വകാലമൂല്യതകര്‍ച്ചയും സ്വിസ് ബാങ്ക് അക്കൗണ്ടിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തിലെ വര്‍ദ്ധനവും ആയുധമാക്കി കോണ്‍ഗ്രസ് നേതാക്കള്‍ മോദി സര്‍ക്കാരിനെ പരിഹസിച്ചു. രൂപയുടെ മൂല്യം ഉയര്‍ത്തുമെന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളിലൊന്നായിരുന്നുവെന്ന് പി. ചിദംബരം ട്വീറ്റ് ചെയ്തു. അച്ഛെ ദിനത്തില്‍ 40 രൂപയ്ക്ക് ഒരു ഡോളര്‍ ലഭ്യമാകുമെന്നും അദ്ദേഹം പരിഹസിച്ചു. ചിദംബരത്തിനു പുറമെ മനീഷ് തിവാരിയും ട്വീറ്ററില്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തി.

''രൂപയും യുപിഎ സര്‍ക്കാരും ആരാണ് കൂടുതല്‍ കൂപ്പുകുത്തുകയെന്നറിയാന്‍ പരസ്പരം മത്സരിക്കുകയാണെന്ന് 2013 ല്‍ മോദി കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോള്‍ 2018 ജൂണ്‍ 29ന് മോദി എന്തുപറയുമെന്നറിയാന്‍ ആശ്ചര്യമുണ്ടെന്നും തിവാരി ട്വീറ്റ് ചെയ്തു.'' ഇപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 69 ആയിരിക്കുകയാണ്. അത് ഉടനെതന്നെ 70 ആകുമെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. ഇതിനുപുറമെ സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം 50 ശതമാനം ഉയര്‍ന്നതും ഇറാനില്‍ നിന്നുളള എണ്ണ ഇറക്കുമതി വിഷയത്തില്‍ ഇന്ത്യ -യുഎസ് നയതന്ത്ര ചര്‍ച്ച നിര്‍ത്തിവെയ്‌ക്കേണ്ടി വന്നതും കശ്മീര്‍ ഇഷ്യു തുടങ്ങി നിരവധി വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം സര്‍ക്കാറിനെ വിമര്‍ശിച്ചു.

Story by
Read More >>