കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ പത്ത് ദിവസം ; മധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം 

Published On: 2018-06-06 13:45:00.0
കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ പത്ത് ദിവസം ; മധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം 

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ പത്തു ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മന്‍ഡസോറിലെ രക്തസാക്ഷി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില നല്‍കുമെന്നും ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കും എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. പണക്കാര്‍ക്കൊപ്പമാണ് മോദി എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയിലെ പണക്കാരുടെ ലോണുകള്‍ മോദി എഴുതിതള്ളുന്നു. എന്നാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളനാണ് ഞാന്‍ മോദിയോട് ആവശ്യപ്പെടുന്നത്. എന്നാല്‍ മൗനമായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മധ്യപ്രദേശിലെ മൻഡസോറിൽ നടന്ന സമരത്തിലുണ്ടായ പോലീസ് വെടിവയ്പ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട കര്‍ഷകരുടെ മൂന്ന് കുടുംബാംഗങ്ങള്‍ രാഹുല്‍ ഗാന്ധിയോടൊപ്പം ചടങ്ങില്‍ വേദി പങ്കിട്ടു.

Top Stories
Share it
Top