കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനസംഘടിപ്പിച്ചു; ഉമ്മന്‍ചാണ്ടി പ്രവര്‍ത്തക സമിതിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ 51 അംഗ പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചു. സമിതിയില്‍ 23 അംഗങ്ങളും 18 സ്ഥിരം ക്ഷണിതാക്കളും 10 പ്രത്യേക ക്ഷണിതാക്കളും ആണുളളത്....

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനസംഘടിപ്പിച്ചു; ഉമ്മന്‍ചാണ്ടി പ്രവര്‍ത്തക സമിതിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ 51 അംഗ പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചു. സമിതിയില്‍ 23 അംഗങ്ങളും 18 സ്ഥിരം ക്ഷണിതാക്കളും 10 പ്രത്യേക ക്ഷണിതാക്കളും ആണുളളത്. ഉമ്മന്‍ചാണ്ടി, എകെ ആന്റണി, കെസി വേണുഗോപാല്‍ എന്നിവര്‍ അംഗങ്ങളാണ്. പിസി ചാക്കോ സ്ഥിരം ക്ഷണിതാവാണ്. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ് എന്നിവരും സമിതി അംഗങ്ങളാണ്. മല്ലികാർജുൻ ​ഗാർ​ഗേ, മോത്തിലാൽ വോറ, ​ഗുലാംനബി ആസാദ്, അഹമ്മദ് പാട്ടേൽ, സിദ്ധാരാമയ്യ, എന്നിവരാണ് സമിതിയിലുള്ള മറ്റു പ്രമുഖർ.

പ്രവര്‍ത്തക സമിതി രൂപീകരിച്ച് പുനസംഘടന പൂര്‍ത്തിയാക്കാത്തതില്‍ വിവിധ കേന്ദ്രങ്ങള്‍ അതൃപ്തി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചത്. ഈ മാസം 22നാണ് സമിതിയുടെ ആദ്യ യോഗം.ലോകസഭാ തെരഞ്ഞെടുത്ത് അടുത്തു വരുന്നതിനാലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രഖ്യാപനം നേരത്തെയാക്കിയത്.

സമിതിയിലെ പകുതി അംഗങ്ങളെ പ്ലീനറി സമ്മേളനം തെരഞ്ഞെടുക്കുകയും പകുതി പേരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാമനിര്‍ദ്ദേശം ചെയ്യുക എന്ന പതിവ് രീതിയില്‍ നിന്ന് മാറി ഫെബ്രുവരിയില്‍ ചേര്‍ന്ന പ്ലീനറി സമ്മേളനത്തില്‍ മുഴുവന്‍ അംഗങ്ങളെയും നാമനിര്‍ദ്ദേശം ചെയ്യാന്‍ അധ്യക്ഷനെ ചുമതലപ്പെടുത്തുകയായിരുന്നു.

Story by
Read More >>