രാജ്യത്തെ ഇന്ധന വില ഉടൻ ഉയരും 

Published On: 2018-06-29 11:15:00.0
രാജ്യത്തെ ഇന്ധന വില ഉടൻ ഉയരും 

കൊച്ചി: രാജ്യത്ത് ഇന്ധന വില ഉടൻ ഉയരും. ലിറ്ററിന് അഞ്ചു രൂപ വരെ കൂടുന്നാണ് സാധ്യത. രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില ഉയരുന്നതും ഡോളർ വില 70 രൂപയിലേക്ക് അടുക്കുന്നതുമാണ് രാജ്യത്ത് ഇന്ധനവില ഉയരാൻ കാരണം. ഒരു ബാരൽ എണ്ണയുടെ വില ബുധനാഴ്ച 72 ഡോളറിന് മുകളിൽ എത്തിയിരുന്നു. 2014 നവംബർ 24 നു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.

ഇറാനെതിരെ അമേരിക്ക ഉപരോധം കടുപ്പിക്കുന്നത് രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ്ഓയിലിന്റെ വിലവർദ്ധിക്കാൻ ഇടയാകും. പെട്രോളിനും ഡീസലിനും 2.80 രൂപ മുതൽ 3.70 രൂപ വരെ അടിയന്തരമായി കൂട്ടണമെന്ന് എണ്ണ കമ്പനികൾ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ധനവില വർദ്ധനവിന് കാരണമാകുന്നുണ്ട്. ഡോളർ വില 68 .57 രൂപയാണ്.


Top Stories
Share it
Top