ആരോഗ്യത്തിന് ആദ്യ പരിഗണന നല്‍കണം; ഡി.കെ ശിവകുമാറിന്റെ കസ്റ്റഡി നീട്ടി

കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഏകദേശം 200കോടിയുടെ നികേഷേപവും 800 കോടിയുടെ വസ്തുക്കളും കണ്ടെത്തിയതായി അഡീഷണൽ സോളിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

ആരോഗ്യത്തിന് ആദ്യ പരിഗണന നല്‍കണം; ഡി.കെ ശിവകുമാറിന്റെ കസ്റ്റഡി നീട്ടി

ന്യൂഡൽഹി: ധനാപഹരണക്കേസിൽ അറസ്റ്റിലായ കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ കസ്റ്റഡി നീട്ടി. അഞ്ചു ദിവസത്തേക്കു കൂടി കസ്റ്റഡിയിൽ വേണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി്‌ന്റെ ആവശ്യം അംഗീകരിച്ച കോടതി ഈമാസം17വരെയാണ് കസ്റ്റഡി നീട്ടി നൽകിയത്. കർണാടക മുൻ ആരോഗ്യ മന്ത്രിയായിരുന്ന ശിവകുമാറിന്റെ ആരോഗ്യകാര്യങ്ങൾക്കായിരിക്കണം ആദ്യ പരിഗണന നൽകേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

ശിവകുമാറിന്റെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ചികിത്സഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു. ചികിത്സനൽകിയതിനു ശേഷം മാത്രമേ ചേദ്യം ചെയ്യാവൂ എന്നും കോടതി നിർദ്ദേശിച്ചു. ശിവകുമാറിനുവേണ്ടിമുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വിാണ് കോടതിയിൽ വാദിച്ചത്.

ശിവകുമാറിന്റെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ചയ്ക്കകം മറുപടി നൽകാൻ ജഡ്ജി ഇ. ഡിയോട് നിർദേശിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഏകദേശം 200കോടിയുടെ നികേഷേപവും 800 കോടിയുടെ വസ്തുക്കളും കണ്ടെത്തിയതായി അഡീഷണൽ സോളിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

Next Story
Read More >>