മന്ത്രിസഭയില്‍ പശു വകുപ്പ് വേണമെന്ന ആവശ്യവുമായി മദ്ധ്യപ്രദേശ് മന്ത്രി

Published On: 2018-06-21 04:15:00.0
മന്ത്രിസഭയില്‍ പശു വകുപ്പ് വേണമെന്ന ആവശ്യവുമായി മദ്ധ്യപ്രദേശ് മന്ത്രി

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ പശു വകുപ്പ് വേണമെന്ന ആവശ്യവുമായി മന്ത്രി അഖിലേശ്വാരാനന്ദ് ഗിരി. ഗോരക്ഷാ ബോര്‍ഡ് ചെയര്‍മാനായിരുന്ന ഗിരിക്ക് ഈയിടെയാണ് ക്യാബിനറ്റ് പദവി നല്‍കിയത്.

നിലവില്‍ പശുക്കളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് മൃഗ സംരക്ഷണ വകുപ്പാണ്. പശുവിനായി പ്രത്യേകമൊരു വകുപ്പ് വരുന്നത് പശുവിനെ മൃഗം എന്ന തരത്തില്‍ നിന്ന് ഒഴിവാക്കാനാകും. നിലവില്‍ ഗോരക്ഷാബോര്‍ഡിന് 16 കോടിയുടെ ബജറ്റുണ്ടെങ്കിലും അധികാരമില്ലാത്ത അവസ്ഥയാണ്, ഇതിനാല്‍ പ്രത്യേക വകുപ്പ് ആവശ്യമാണ്. അഖിലേശ്വരാനന്ദ ഗിരി പറഞ്ഞു.

ഇത് പശുവുമായി ബന്ധപ്പെട്ട മേഖലകള്‍ക്ക് പ്രചാരണം നല്‍കുതയും ഗ്രാമീണ യുവാക്കള്‍ക്ക് ജോലിയും പശുവുമായി ബന്ധപ്പെട്ട മേഖലകളില്‍ ഗവേഷണം നടത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്വന്തംവീട്ടിലെ പശുക്കളെ സംരക്ഷിക്കുന്ന പോലെ സംസ്ഥാനത്തെ പശുക്കളെ സംരക്ഷിച്ചാല്‍ ഭാവിതലമുറയ്ക്ക് ഗുണം ചെയ്യുമെന്നും ഗിരി പറഞ്ഞു.

Top Stories
Share it
Top