സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ തുടക്കം: ഇടതുപക്ഷരാഷ്ട്രീയത്തിന് പുതിയദിശ നല്‍കുമെന്ന് നോതാക്കള്‍ 

Published On: 24 April 2018 4:45 AM GMT
സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ തുടക്കം: ഇടതുപക്ഷരാഷ്ട്രീയത്തിന് പുതിയദിശ നല്‍കുമെന്ന് നോതാക്കള്‍ 

കൊല്ലം: സിപിഐ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ കൊല്ലത്ത് തുടക്കമാകും. കൊല്ലം ആശ്രമം മൈതാനിയിലെ ചന്ദ്രപ്പന്‍ നഗറിലാണ് സമ്മേളനം അരങ്ങേറുക. ഇടതുപക്ഷരാഷ്ട്രീയത്തിന് പുതിയദിശാബോധം നല്‍കുക പാര്‍ട്ടി കോണ്‍ഗ്രസിലെ മുഖ്യ അജണ്ടയാണെന്ന് നേതാക്കള്‍ പറഞ്ഞു. ബിജെപിയ്ക്കെതിരെ മതേതര ജനാധിപത്യ സംഘടനകളെ ഒന്നിപ്പിക്കണന്നൊണ് കരട് രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്യുന്നതെന്നും പാര്‍ട്ടി ദേശീയ നേതൃത്വം പറഞ്ഞു.

തീവ്ര ഇടത് സ്വഭാവമുള്ളതും അതേസമയം ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകുന്നതുമായ പാര്‍ട്ടികളെയും ഒപ്പം നിര്‍ത്തണമെന്ന നിലപാടും ചര്‍ച്ച ചെയ്യും. വൈകിയിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പ്രമുഖ തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ ഉദ്ഘാടനം ചെയ്യും. ഇരുപത്തിയാറിന് രാവിലെ പതിനൊന്ന് മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി ഉദ്ഘാടനം ചെയ്യും.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടി നേതാക്കള്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. കരട് രാഷ്ട്രീയ പ്രമേയത്തിന് പുറമെ, കരട് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടും, കരട് സംഘടനാ റിപ്പോര്‍ട്ടും സമ്മേളനത്തില്‍ അവതരിപ്പിക്കും. ജനറല്‍ സെക്രട്ടറിസ്ഥാനത്ത് സുധാകര്‍ റെഡ്ഢി തുടരാനാണ് സാധ്യത.

Top Stories
Share it
Top