സിപിഐ (എം) 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് നാളെ മുതല്‍

ഹൈദരാബാദ്: സിപിഐ (എം) 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് നാളെ തെലുങ്കാനയില്‍ തുടക്കം. ഹൈദരാബാദിലെ മുഹമ്മദ് അമീന്‍ നഗറാണ് (ആര്‍ടിസി കലാഭവന്‍) വേദി. ജനറല്‍...

സിപിഐ (എം) 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് നാളെ മുതല്‍

ഹൈദരാബാദ്: സിപിഐ (എം) 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് നാളെ തെലുങ്കാനയില്‍ തുടക്കം. ഹൈദരാബാദിലെ മുഹമ്മദ് അമീന്‍ നഗറാണ് (ആര്‍ടിസി കലാഭവന്‍) വേദി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും.

763 പ്രതിനിധികളും എഴുപതോളം നിരീക്ഷകരും പങ്കെടുക്കും. കേരളത്തില്‍ നിന്നും ബംഗാളില്‍ നിന്നുമാണ് കൂടുതല്‍ പ്രതിനിധികള്‍, 175 വീതം. കരട് രാഷ്ട്രീയ പ്രമേയവും രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടും പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും.

പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി സിപിഐ (എം) പൊളിറ്റ്ബ്യൂറോ യോഗം ഇന്നു ഉച്ചയ്ക്ക് ചേര്‍ന്നു. ഇന്നു തന്നെ കേന്ദ്ര കമ്മിറ്റി യോഗവുമുണ്ടാകും. കരട് രാഷ്ട്രീയ പ്രമേയത്തിന് ലഭിച്ചിട്ടുള്ള ഭേദഗതി നിര്‍ദേശങ്ങളുടെ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി പരിഗണിക്കും. പ്രമേയത്തിന് നേരത്തേ അംഗീകാരം നല്‍കിയിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയായി പൊളിറ്റ് ബ്യൂറോ പ്രവര്‍ത്തിക്കും. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് 22ന് അവസാനിക്കും.

Story by
Read More >>