തെരഞ്ഞെടുപ്പ് വൈകാന്‍ കാരണമാകും; ബാലറ്റ് പേപ്പര്‍ വേണ്ടെന്ന് സി.പി.ഐ.എം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ നടത്തേണ്ടതില്ലെന്ന് സി.പി.ഐ.എം. ബാലറ്റിലേക്ക് മടങ്ങുന്നത് തെരഞ്ഞെടുപ്പ് വൈകാന്‍...

തെരഞ്ഞെടുപ്പ് വൈകാന്‍ കാരണമാകും; ബാലറ്റ് പേപ്പര്‍ വേണ്ടെന്ന് സി.പി.ഐ.എം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ നടത്തേണ്ടതില്ലെന്ന് സി.പി.ഐ.എം. ബാലറ്റിലേക്ക് മടങ്ങുന്നത് തെരഞ്ഞെടുപ്പ് വൈകാന്‍ കാരണമാകുമെന്നാണ് സി.പി.ഐ.എം വിലയിരുത്തൽ. ഇക്കാര്യത്തില്‍ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾക്കൊപ്പം നിൽക്കേണ്ടതില്ലെന്നും സിപിഎം പൊളിറ്റ് ബ്യൂറോ തീരുമാനമെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനു പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷപാർട്ടികൾ നേരത്തേ രംഗത്തെത്തിയിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ ആവശ്യമുന്നയിച്ച് തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനിരിക്കുകയാണ്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കമെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നതിന് മുന്നോടിയായി 17 പാര്‍ട്ടികളുടെ നേതാക്കള്‍ അടുത്തയാഴ്ച യോഗം ചേരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Story by
Read More >>