കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തെ സ്വാഗതം ചെയ്ത് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ

Published On: 2018-05-23 04:15:00.0
കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തെ സ്വാഗതം ചെയ്ത് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ

ന്യൂഡല്‍ഹി:ബി.ജെ.പിയുടെ വര്‍ഗ്ഗീയ നയങ്ങളെ മറികടന്ന് കര്‍ണ്ണാടകയില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തെ പ്രശംസിച്ചും,രാജ്യത്ത് വര്‍ഗ്ഗീയത പടര്‍ത്തുന്ന ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും വിമര്‍ശിച്ചും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ.

പെട്രോളിയം ഉല്‍പനങ്ങളില്‍ ഉണ്ടാകുന്ന വിലക്കയറ്റം ജനങ്ങളെ വലയിക്കുകയാണ്.രാജ്യത്ത് സാമ്പത്തിക രംഗം താറുമാറായിരിക്കുന്നു.ത്രിപുരയിലും, പശ്ചിമ ബംഗാളിലും,ജമ്മുവിലും ജനങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.രാജ്യത്ത് വിദ്യാഭ്യാസ രംഗത്തും ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ബി.ജെ.പിയെന്നും പോഴിറ്റ് ബ്യുറോ വ്യക്തമാക്കുന്നു.

Top Stories
Share it
Top