സിപിഐഎം കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഒത്തുതീര്‍പ്പ്; വോട്ടെടുപ്പ് ഒഴിവായി

ഹൈദരാബാദ്: സിപിഐഎം കരട് രാഷ്ട്രീയ പ്രമേയത്തില്‍ വോട്ടെടുപ്പ് ഉണ്ടാവില്ല. രാഷ്ട്രീയ പ്രമേയത്തിലെ രണ്ട് ഖണ്ഡികയില്‍ മാറ്റം വരുത്താന്‍...

സിപിഐഎം കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഒത്തുതീര്‍പ്പ്; വോട്ടെടുപ്പ് ഒഴിവായി

ഹൈദരാബാദ്: സിപിഐഎം കരട് രാഷ്ട്രീയ പ്രമേയത്തില്‍ വോട്ടെടുപ്പ് ഉണ്ടാവില്ല. രാഷ്ട്രീയ പ്രമേയത്തിലെ രണ്ട് ഖണ്ഡികയില്‍ മാറ്റം വരുത്താന്‍ തീരുമാനമെടുത്തതോടെയാണ് വോട്ടെടുപ്പ് ഒഴിവായി. കോണ്‍ഗ്രസ് ബന്ധം പരാമര്‍ശിക്കുന്ന ഭാഗങ്ങളില്‍ മാറ്റം വരുത്തും. സഖ്യമോ ധാരണയോ പാടില്ല എന്നത് ഒഴിവാക്കി രാഷ്ട്രീയ സഖ്യമുണ്ടാകില്ല എന്ന് മാറ്റും.

കേരളവും ത്രിപുരയും ഒഴികെയുള്ള മറ്റ് 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ രഹസ്യ വോട്ടെടുപ്പ് ആവശ്യപ്പെട്ടതോടെയാണ് ഒത്തുതീര്‍പ്പിന് വഴിയൊരുങ്ങിയത്. പഞ്ചാബില്‍ നിന്നുള്ള പ്രതിനിധികള്‍ വേദിയില്‍ കയറി പ്രതിഷേധിക്കും എന്ന് മുന്നറിയിപ്പ് നല്‍കിപ്പോള്‍ ബംഗാള്‍ ഘടകം കടുത്ത നിലപാടാണ് സ്വീകരിച്ചത്.

കരട് രാഷ്ട്രീയ പ്രമേയത്തില്‍ ആവശ്യമെങ്കില്‍ വോട്ടെടുപ്പ് നടക്കുമെന്ന് പ്രകാശ് കാരാട്ട് പ്രതികരിച്ചിരുന്നു. ഭൂരിപക്ഷാഭിപ്രായം അംഗീകരിക്കപ്പെടും. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവുക പാര്‍ട്ടിയില്‍ സ്വാഭാവികമാണ് ചര്‍ച്ചകളിലൂടെ തീരുമാനമെടുത്താല്‍ പിന്നെ ഭൂരിപക്ഷവും ന്യൂനപക്ഷവും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സീതാറാം യച്ചൂരി തുടരണോ എന്ന് തീരുമാനിക്കേണ്ടത് പുതിയ കേന്ദ്ര കമ്മിറ്റിയാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ ബദല്‍ രേഖ അവതരിപ്പിചത് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിന് തടസ്സമാവില്ലെന്നും ഇന്ന് കാരാട്ട് കൂട്ടിച്ചേര്‍ത്തു.

Story by
Read More >>