ബിജെപിയെ നേരിടാന്‍ യുപിയില്‍ വിശാലസഖ്യം; പിന്തുണയുമായി സിപിഎമ്മും

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലും ഫുല്‍പൂരിലും നടക്കാനിരിക്കുന്ന ലോക്‌സഭ ഉപരതെരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യത്തിനെ പിന്തുണച്ച് സി.പി.എമ്മും രംഗത്ത്....

ബിജെപിയെ നേരിടാന്‍ യുപിയില്‍ വിശാലസഖ്യം; പിന്തുണയുമായി സിപിഎമ്മും

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലും ഫുല്‍പൂരിലും നടക്കാനിരിക്കുന്ന ലോക്‌സഭ ഉപരതെരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യത്തിനെ പിന്തുണച്ച് സി.പി.എമ്മും രംഗത്ത്. ബി.ജെ.പിക്കെതിരെ ഒരുമിച്ചു നില്‍ക്കാമെന്ന പ്രതിപക്ഷമായ എസ്പിയുടെയും ബിഎസ്പിയുടെയും തീരുമാനത്തിന് പിന്നാലെയാണ് സി.പി.എം ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. സിപിഎമ്മിന് പുറമേ,പീസ് പാര്‍ട്ടി,കുമ്രി മഹാസഭ,രാഷ്ട്രീയ ലോക് ദള്‍ എന്നിവരും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ബി.ജെ.പിയ്ക്കെതിരായ വിശാല സഖ്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബദ്ധവൈരാകികളായ എസ്.പിയും . ബി.എസ്.പിയും തമ്മിലുള്ള സഖ്യത്തിന് വഴിവെച്ചതും ബി.ജെ.പി തന്നെ.പാര്‌മെന്റ് അംഗമായിരുന്ന യോഗീ ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെയാണ് ഗൊരഖ്പൂരില്‍ തെരഞ്ഞെടുപ്പിന് കളമൊരുക്കിയത്. കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയായ ഒഴിവിലേക്കാണ് ഫുല്‍പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇതിനോടകം ബിജെപി ഹിന്ദു കാര്‍ഡ് ഇറക്കി കഴിഞ്ഞു. താന്‍ ഈദ് ആഘോഷിക്കില്ലെന്നും ഹിന്ദു ആയതിനാല്‍ അഭിമാനിക്കുന്നുവെന്നും ആദിത്യനാഥ് പറഞ്ഞത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തുന്നു.

ബിഎസ്പിയുടെ ശക്തികേന്ദ്രമായിരുന്ന ഫുല്‍പൂരില്‍ 2014ല്‍ വിജയിച്ചത് ബിജെപിയാണ്. ഇരു മണ്ഡലങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ എസ്പിയുടെ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാനാണ് ബിഎസ്പിയുടെ തീരുമാനം.ഈ രണ്ടു മണ്ഡലങ്ങളിലും സ്വാധീനമുളള ചെറു പാര്‍ട്ടികളായ നിഷാദ് പാര്‍ട്ടിയുടെയും കുമ്രി മഹാസഭയുടേയും പിന്തുണ ഉപകാരപ്പെടുമെന്ന പ്രതീക്ഷയിലാണ് എസ്പിയും ബിഎസ്പിയും.

Story by
Read More >>