ജനറല്‍ സെക്രട്ടറിയായി യെച്ചൂരി തുടരും; കേന്ദ്രകമ്മറ്റിയില്‍ പത്തു പുതുമുഖങ്ങള്‍

ഹൈദരാബാദ്: സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരിക്ക് രണ്ടാമൂഴം. ഹൈദരാബാദില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം വോട്ടെടുപ്പില്ലാതെ തന്നെ...

ജനറല്‍ സെക്രട്ടറിയായി യെച്ചൂരി തുടരും; കേന്ദ്രകമ്മറ്റിയില്‍ പത്തു പുതുമുഖങ്ങള്‍

ഹൈദരാബാദ്: സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരിക്ക് രണ്ടാമൂഴം. ഹൈദരാബാദില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം വോട്ടെടുപ്പില്ലാതെ തന്നെ യെച്ചൂരിയെ തെരഞ്ഞെടുക്കുകയായിരുന്നു. കേന്ദ്രകമ്മറ്റിയില്‍ 19 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. പുതുമുഖങ്ങളടക്കം 95 അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് കേന്ദ്രകമ്മറ്റി പുനസംഘടിപ്പിച്ചത്.

17 അംഗ പിബിക്കും കമ്മറ്റിയില്‍ അംഗീകാരം. എസ് രാമചന്ദ്രന്‍ പിള്ള പോളിറ്റ്ബ്യൂറോയില്‍ തുടരും. പികെ ഗുരുദാസന്‍ കേന്ദ്രകമ്മറ്റിയില്‍ നിന്നും എന്‍കെ പത്മനാഭന്‍ പിബിയില്‍ നിന്നും ഒഴിവായി. എംവി ഗോവിന്ദനും കെ രാധാകൃഷ്ണനും കേന്ദ്രകമ്മറ്റിയിലുണ്ട്്. നീലോല്‍പല്‍ ബസുവും തപന്‍ സെന്നുമാണ് പുതിയ പിബി അംഗങ്ങള്‍. മുന്‍ സ്പീക്കറും തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുമാണ് കെ രാധാകൃഷ്ണന്‍. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി പത്രാധിപരുമാണ് എംവി ഗോവിന്ദന്‍.

മലയാളികളായ വിജു കൃഷ്ണനും മുരളീധരനും കേന്ദകമ്മറ്റിയിലുണ്ട്. അഖിലേന്ത്യാ കിസാന്‍ സഭാ നേതാവാണ് വിജു കൃഷ്ണന്‍. സിസിയില്‍
സ്ത്രീപ്രാതിനിധ്യത്തിനായി ഒരു സീറ്റ് ഒഴിച്ചിട്ടിട്ടുണ്ട്. രണ്ട് സ്ഥിരം ക്ഷണിതാക്കള്‍. ആറു പ്രത്യേകം ക്ഷണിതാക്കള്‍. എന്നിവരെയും കേന്ദ്രകമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഎസും പാലൊളി മുഹമ്മദ് കുട്ടിയും പ്രത്യേക ക്ഷണിതാക്കളാണ്.

Story by
Read More >>