കാശ്മീരില്‍ വസതിയില്‍ അതിക്രമിച്ച് കയറിയ തീവ്രവാദികള്‍ ജവാനെ കൊലപ്പെടുത്തി

ശ്രീനഗര്‍: ജമ്മുകശ്​മീരിലെ പുൽവാമയിൽ തീവ്രവാദി ആക്രമണത്തിൽ കേന്ദ്ര റിസര്‍വ് പൊലീസിലെ ഒരു ജവാന്‍ കൊല്ലപ്പെട്ടു. അവധിയിലായിരുന്ന ജവാനെ വസതിയില്‍...

കാശ്മീരില്‍ വസതിയില്‍ അതിക്രമിച്ച് കയറിയ തീവ്രവാദികള്‍ ജവാനെ കൊലപ്പെടുത്തി

ശ്രീനഗര്‍: ജമ്മുകശ്​മീരിലെ പുൽവാമയിൽ തീവ്രവാദി ആക്രമണത്തിൽ കേന്ദ്ര റിസര്‍വ് പൊലീസിലെ ഒരു ജവാന്‍ കൊല്ലപ്പെട്ടു. അവധിയിലായിരുന്ന ജവാനെ വസതിയില്‍ അതിക്രമിച്ച് കയറിയാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. സി.ആർ.പി.എഫി​​ൻെറ 134ാം ബറ്റാലിയനിലുള്ള നിസാർ അഹമ്മദാണ്​ കൊല്ലപ്പെട്ടത്​.

ഞായറാഴ്​ചയാണ്​ ആക്രമം നടന്നത്​. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും തീവ്രവാദികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം കാശ്മീരിലെ മഹോദപുരയിലെ ബാങ്കില്‍ രണ്ട് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു പ്രദേശവാസിയും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. ബാങ്ക് കൊള്ളയ്ക്കുള്ള ശ്രമമായിരുന്നു അതെന്നാണ് പ്രഥമിക നി​ഗമനം.

Story by
Read More >>