ബിജെപിയുമായുള്ള സഖ്യം വിഷം നിറച്ച പാത്രം ആയിരുന്നുവെന്ന് മെഹ്ബൂബ

Published On: 28 July 2018 1:45 PM GMT
ബിജെപിയുമായുള്ള സഖ്യം വിഷം നിറച്ച പാത്രം ആയിരുന്നുവെന്ന് മെഹ്ബൂബ

ശ്രീനഗര്‍: ജമ്മുകശ്​മീരിൽ ബി.ജെ.പിയുമായുള്ള സഖ്യത്തെ ഒരു ​കപ്പ്​ വിഷത്തോട്​ ഉപമിച്ച്​ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്​തി. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിനെ തുടക്കം മുതല്‍തന്നെ എതിര്‍ത്തിരുന്നു. ഇക്കാര്യം പിതാവ് മുഫ്തി മുഹമ്മദ് സയീദിനെ അറിയിച്ചിരുന്നു. എന്നാല്‍, സഖ്യ രൂപവത്കരണം കശ്മീരിന്റെ കഷ്ടപ്പാടുകള്‍ നീക്കുമെന്ന ശുഭപ്രതീക്ഷയാണ് ഉണ്ടായിരുന്നതെന്ന് അവര്‍ പറഞ്ഞു.

ബി.ജെ.പിയുമായുള്ള സഖ്യത്തെ 'ഒരുകപ്പ് വിഷം' എന്നാണ് മെഹ്ബൂബ വിശേഷിപ്പിച്ചത്. സഖ്യം പി.ഡി.പിക്ക് കോട്ടമുണ്ടാക്കി. ബി.ജെ.പിയുടെ പല നടപടികളും കശ്മീരിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. ഒമര്‍ അബ്ദുള്ളയ്ക്കും കോണ്‍ഗ്രസിനും കശ്മീരിലെ ക്രമസമാധാന തകര്‍ച്ച ചൂണ്ടിക്കാട്ടി വിമര്‍ശം ഉന്നയിക്കാന്‍ അവസരം നല്‍കിയത് ബി.ജെ.പിയുമായുള്ള കൂട്ടുകെട്ടാണ്.

കശ്​മീരിന്​ പ്രത്യേക പദവി, റമദാൻ മാസത്തിലെ വെടിനിർത്തൽ എന്നിവയിൽ ബി.ജെ.പി കൈകടത്താതിരിക്കാൻ പി.ഡി.പി ശ്രമിച്ചെന്നും മെഹബൂബ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്​ചയിൽ പാകിസ്​താനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും കശ്​മീരിനു വേണ്ടി കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്ന സാമ്പത്തിക പാക്കേജുകൾ എങ്ങനെ രാഷ്​ട്രീയത്തെ ബാധിക്കാതെ പോകുന്നുവെന്നതും ചർച്ചചെയ്​തു. കശ്​മീരിൽ കേന്ദ്രസർക്കാർ സ്വർണം കൊണ്ട്​ റോഡ്​ പണിതാലും ഒരാൾ കൊല്ല​പ്പെട്ടാൽ സാഹചര്യം പഴയതിനേക്കാൾ മോശമാകുമെന്നും മോദിയെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങളിലൊന്നും കൃത്യമായ ഇടപെടലുകൾ ഉണ്ടായില്ലെന്നും മെഹബൂബ കുറ്റപ്പെടുത്തി.

Top Stories
Share it
Top