അലോക് വര്‍മയെ വ്യാഴാഴ്ച ചോദ്യം ചെയ്യണമെന്നായിരുന്നു തിരുമാനം എന്നാല്‍ വിജിലന്‍സ് കമ്മീഷണര്‍മാരില്‍ ഒരാളായ ടി.എം ബാഷിന്‍ അവധിയായതിനെ തുടര്‍ന്ന് ഇന്ന് വെളളിയാഴ്ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ് ചോദ്യം ചെയ്യല്‍.

സി.ബി.ഐ മുന്‍ ഡയക്ടര്‍ അലോക് വര്‍മയെ ഇന്നു ചോദ്യം ചെയ്യും

Published On: 9 Nov 2018 3:31 AM GMT
സി.ബി.ഐ മുന്‍ ഡയക്ടര്‍ അലോക് വര്‍മയെ ഇന്നു ചോദ്യം ചെയ്യും

ന്യുഡല്‍ഹി: സി.ബി.ഐ ഡയരക്ടര്‍, സ്‌പെഷ്യല്‍ ഡയരക്ടര്‍ സ്ഥാനങ്ങളില്‍ നിന്നും അലോക് വര്‍മ, രാകേഷ് അസ്താന എന്നിവരെ അര്‍ദ്ധരാത്രിയില്‍ നീക്കം ചെയ്ത സംഭവത്തിന്റെ അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് അന്വേഷണ ചുമതല. സെപ്ഷ്യല്‍ ഡയരക്ടര്‍ രാകേഷ് അസ്താനക്ക് കൈക്കൂലി നല്‍കിയ സംഭവത്തില്‍ ഹൈദരാബാദുകാരന്‍ സന സതീഷ് ബാബുവിനെ ബുധനാഴ്ച ചോദ്യം ചെയ്തിരുന്നു.

അലോക് വര്‍മയെ വ്യാഴാഴ്ച ചോദ്യം ചെയ്യണമെന്നായിരുന്നു തിരുമാനം എന്നാല്‍ വിജിലന്‍സ് കമ്മീഷണര്‍മാരില്‍ ഒരാളായ ടി.എം ബാഷിന്‍ അവധിയായതിനെ തുടര്‍ന്ന് ഇന്ന് വെളളിയാഴ്ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ് ചോദ്യം ചെയ്യല്‍.

''സന സതീഷ് ബാബുവിനെ ചോദ്യം ചെയ്യുക വളരെ നിര്‍ണ്ണായകമാണ്. അദ്ദേഹത്തെ സി.വി.സി ചൊവ്വാഴ്ച വിളിപ്പിച്ചിരുന്നു.'' സി.വി.സി ഓഫീസിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യ്തു. മോയിന്‍ ഖുറൈഷി കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ സന അസ്താനക്ക് 2 കോടി രൂപ കൈക്കൂലി നല്‍കിയെന്നാണ് കേസ്. അര്‍ദ്ധരാത്രിയില്‍ അട്ടിമറി നടത്തി തന്നെ നീക്കം ചെയ്തു. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഡയരക്ടര്‍ അലോക് വര്‍മ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Top Stories
Share it
Top