വീരപ്പനെ വധിച്ച ദൗത്യസംഘ തലവന്‍ ഇനി കശ്മീര്‍ ഗവര്‍ണറുടെ ഉപദേശകന്‍

Published On: 2018-06-21 09:00:00.0
വീരപ്പനെ വധിച്ച ദൗത്യസംഘ തലവന്‍ ഇനി കശ്മീര്‍ ഗവര്‍ണറുടെ ഉപദേശകന്‍

ന്യൂഡല്‍ഹി: കാട്ടുക്കള്ളന്‍ വീരപ്പനെ കുടുക്കിയ പ്രത്യേക ദൗത്യസംഘ തലവന്‍ കെ വിജയകുമാറിനെ ജമ്മു കശ്മീര്‍ ഗവര്‍ണറുടെ ഉപദേശകനായി നിയമിച്ചു. മാവോവാദിക്കള്‍ക്കെതിരായ നീക്കങ്ങളില്‍ വിദഗ്ദനാണ് ഈ പാലക്കാട്ടുകാരന്‍. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ എല്‍ എന്‍ വോറയുടെ ഉപദേഷ്ടാവായാണ് വിജയകുമാര്‍ എത്തുന്നത്.

കശ്മീരില്‍ ബിജെപി പിഡിപി സഖ്യം വേര്‍പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവെക്കുകയും കേന്ദ്രം ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
കാട്ടുക്കള്ളന്‍ വീരപ്പനെ പിടികൂടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ രൂപം നല്‍കിയ ദൗത്യസേനയ്ക്കാണ് കെ. വിജയകുമാര്‍ നേതൃത്വം നല്‍കിയത്. ദൗത്യസേന തയാറാക്കിയ
ഓപ്പറേഷന്‍ കൊക്കൂണ്‍ 2004-ല്‍ വീരപ്പന്റെ മരണത്തോടെയാണ് അവസാനിച്ചത്. 2004 ഒക്ടോബര്‍ 18-നാണ് വീരപ്പന്‍ കൊല്ലപ്പെടുന്നത്.

Top Stories
Share it
Top