ആള്‍ദൈവം ദാതി മഹാരാജ് പീഡനക്കേസില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ആള്‍ദൈവം ദാതി മഹാരാജ് പീഡനക്കേസില്‍ അറസ്റ്റില്‍. ശിഷ്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ദാതി മഹാരാജിനെ അറസ്റ്റ് ചെയ്തത്. ആശ്രമത്തിലെ...

ആള്‍ദൈവം ദാതി മഹാരാജ് പീഡനക്കേസില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ആള്‍ദൈവം ദാതി മഹാരാജ് പീഡനക്കേസില്‍ അറസ്റ്റില്‍. ശിഷ്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ദാതി മഹാരാജിനെ അറസ്റ്റ് ചെയ്തത്. ആശ്രമത്തിലെ ഒട്ടേറെ പെണ്‍കുട്ടികള്‍ക്കുനേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്ന് പരാതി നല്‍കിയ യുവതി വെളിപ്പെടുത്തി. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഫത്തേപൂര്‍ ബേരിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

പേടികൊണ്ടാണ് ഇതുവരെ പരാതിപ്പെടാതിരുന്നത്. രണ്ടുവര്‍ഷം മുമ്പ് ഛത്തര്‍പൂരിലെ ശനിധാമില്‍ വച്ചാണ് പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു. ടെലിവിഷനില്‍ ആധ്യാത്മിക പരിപാടികള്‍ അവതരിപ്പിക്കുന്ന ദാതി മഹാരാജിന് ഡല്‍ഹിയിലും ഉത്തരേന്ത്യയിലും ഒട്ടേറെ അനുയായികളുണ്ട്.ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ മുമ്പും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

Story by
Read More >>