ദളിത് പ്രയോഗം ; അന്തിമതീരുമാനമെടുക്കേണ്ടത്  പ്രസ്സ് കൗണ്‍സില്‍

Published On: 13 Jun 2018 10:45 AM GMT
ദളിത് പ്രയോഗം ; അന്തിമതീരുമാനമെടുക്കേണ്ടത്  പ്രസ്സ് കൗണ്‍സില്‍

ന്യൂഡല്‍ഹി: മാധ്യമങ്ങളില്‍ ദളിത് എന്ന വാക്ക് ഉപയോഗിക്കണമോ വേണ്ടയോ എന്ന വിഷയത്തില്‍ അന്തിമതീരുമാനം പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എടുക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. കഴിഞ്ഞ ആഴ്ച ബോംബെ ഹൈക്കോടതി മാധ്യമങ്ങള്‍ ദളിത് എന്നവാക്ക് ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

എല്ലാ സര്‍ക്കാര്‍ രേഖകളില്‍ നിന്നും ദളിത് എന്ന വാക്ക് ഒഴിവാക്കണമെന്ന് അവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്. വിവിദ മന്ത്രാലയത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും മാര്‍ച്ച് 15ന് അയച്ച സര്‍ക്കുലറില്‍ ദളിത് എന്നതിന് പകരം പട്ടികജാതി എന്നാണ് ഉപയോഗിക്കേണ്ടതെന്നും പറയുന്നു.

Top Stories
Share it
Top