ഉത്തര്‍പ്രദേശില്‍ ദലിത് വിദ്യാര്‍ഥിനിയെ കഴുത്തറുത്തു കൊലപ്പെടുത്തി

Published On: 12 April 2018 7:30 AM GMT
ഉത്തര്‍പ്രദേശില്‍ ദലിത് വിദ്യാര്‍ഥിനിയെ കഴുത്തറുത്തു കൊലപ്പെടുത്തി

അമേഠി: ഉത്തര്‍പ്രദേശില്‍ 22 വയസ്സുള്ള ദലിത് വിദ്യാര്‍ഥിനിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ബര്‍ത്താലി ഗ്രാമത്തിലെ സാഗ്രപൂര്‍ പോലീസ് സ്റ്റേഷനു സമീപത്താണ് കഴുത്തറുത്ത നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബി.എ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് കൊലചെയ്യപ്പെട്ട യുവതി. വീട്ടില്‍ നിന്നും 100 മീറ്റര്‍ അകലെയാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായി പോലീസ് സുപ്രണ്ട് ബി.സി. ദുബെ പറഞ്ഞു.

Top Stories
Share it
Top