ക്രിമിനൽ കേസുകളിൽ അന്വേഷണം പ്രഖ്യാപിക്കാൻ ഡൽഹി സർക്കാറിനാവില്ല -ജെയ്റ്റ്ലി

ന്യൂ​ഡ​ൽ​ഹി: ക്രിമിനൽ കേസുകളിൽ പൊലീസ് അന്വേഷണം പ്രഖ്യാപിക്കാൻ ഡൽഹി സർക്കാറിന് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിയിലൂടെ വ്യക്തമായെന്ന് കേന്ദ്രമന്ത്രി...

ക്രിമിനൽ കേസുകളിൽ അന്വേഷണം പ്രഖ്യാപിക്കാൻ ഡൽഹി സർക്കാറിനാവില്ല -ജെയ്റ്റ്ലി

ന്യൂ​ഡ​ൽ​ഹി: ക്രിമിനൽ കേസുകളിൽ പൊലീസ് അന്വേഷണം പ്രഖ്യാപിക്കാൻ ഡൽഹി സർക്കാറിന് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിയിലൂടെ വ്യക്തമായെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ (ഡി.ഡി.സി.എ) അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ കമ്മീഷനെ രൂപീകരിച്ച കെജ്രിവാൾ സർക്കാറിന്‍റെ മുൻനടപടി തെറ്റാണ്. ഡൽഹി സര്‍ക്കാരിനു പൊലീസിന് നിർദേശം നൽകാനുള്ള അധികാരമില്ല. അതിനാൽ തന്നെ കുറ്റകൃത്യം അന്വേഷിക്കുന്ന ഏജൻസിയെ നിയമിക്കാൻ സാധിക്കില്ലെന്നും ജെയ്റ്റ്ലി പറഞ്ഞു.

ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റായിരിക്കെ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ബി.ജെ.പി എം.പിയും മുൻ ക്രിക്കറ്റ് താരവുമായ കീർത്തി ആസാദ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഡി.ഡി.സി.എ അഴിമതികളെ കുറിച്ച് അന്വേഷിക്കാൻ സുപ്രിംകോടതി മുതിർന്ന അഭിഭാഷകനായ ഗോപാൽ സുബ്രഹ്മണ്യത്തെ അന്വേഷണ കമ്മീഷനായി ഡെല്‍ഹി സർക്കാർ നിയോഗിച്ചത്.

എന്നാൽ, പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിച്ച ഡൽഹി സർക്കാർ നടപടിക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഉത്തരവ് റദ്ദാക്കിയിരുന്നു. കമ്മീഷനെ നിയമിച്ച ഡൽഹി സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് അന്നത്തെ ലഫ്. ഗവർണർ നജീബ് ജെങ് ഉത്തരവിൽ ചൂണ്ടിക്കാട്ടിയത്.

Story by
Read More >>