ഡല്‍ഹിയില്‍ അധികാര ചൂട് തണുക്കുന്നു, പിന്തുണയെന്ന് ലഫ്. ഗവര്‍ണര്‍

Published On: 2018-07-06 11:30:00.0
ഡല്‍ഹിയില്‍ അധികാര ചൂട് തണുക്കുന്നു, പിന്തുണയെന്ന് ലഫ്. ഗവര്‍ണര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അധികാരം സംബന്ധിച്ച സുപ്രീംകോടതിയുടെ വിധിക്കു പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയ്ക്ക് പിന്നാലെ മികച്ച ഭരണത്തിനും ഡല്‍ഹിയുടെ വികസനത്തിനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ബൈജാല്‍ ട്വിറ്ററില്‍ കുറിച്ചു.

ഉദ്യോഗസ്ഥര്‍ സ്ഥലം മാറ്റ ഉത്തരവ് നിരസിച്ചതിനു പിന്നാലെ കെജരിവാള്‍ ലഫ്. ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. സ്ഥലമാറ്റ അധികാരം ലഫ്. ഗവര്‍ണറില്‍ നിന്നും ജനാധിപത്യ സര്‍ക്കാറിനണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇത് അനുസരിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് കനത്ത നടപടികളുണ്ടാകുമെന്ന് കെജരിവാള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

പൊലീസ്, ക്രമസമാധാനം, ഭൂമി എന്നീ വിഷയങ്ങളില്‍ ഒഴികെ സംസ്ഥാന മന്ത്രിസഭയുടെ ഉപദേശങ്ങള്‍ക്കനുസൃതമായാണ് ലഫ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് സുപ്രീംകോടതിയുടെ വിധിയില്‍ പറയുന്നത്. എതിര്‍പ്പുകള്‍ പരസ്പരം ചര്‍ച്ച ചെയ്യാനും വിയോജിപ്പ് രാഷ്ട്രപതിയെ അറിയിക്കാനും സുപ്രീം കോടതി വിധിയില്‍ പറയുന്നു
ലഫ്. ഗവര്‍ണര്‍ യാന്ത്രികമായി പ്രവര്‍ത്തിക്കരുത്. മന്ത്രിസഭയുടെ ഓരോ തീരുമാനത്തിലും രാഷ്ട്രപതിയുടെ ഉപദേശം തേടേണ്ടതില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Top Stories
Share it
Top