റോഹിംഗ്യന്‍ ക്യാമ്പ് കത്തിയ സംഭവം; യുവമോര്‍ച്ച പ്രവര്‍ത്തകനെതിരെ പ്രശാന്ത ഭൂഷണ്‍ നല്‍കിയ പരാതി ഡല്‍ഹി പൊലീസ് നിരസിച്ചു

Published On: 2018-04-19 12:30:00.0
റോഹിംഗ്യന്‍ ക്യാമ്പ് കത്തിയ സംഭവം; യുവമോര്‍ച്ച പ്രവര്‍ത്തകനെതിരെ പ്രശാന്ത ഭൂഷണ്‍ നല്‍കിയ പരാതി ഡല്‍ഹി പൊലീസ് നിരസിച്ചു

ന്യൂഡല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പ് കത്തിച്ചതിന്റെ അവകാശവാദം ഏറ്റെടുത്ത യുവമോര്‍ച്ച പ്രവര്‍ത്തന്‍ മനീഷ് ചെന്തേലയ്‌ക്കെതിരായി അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ നല്‍കിയ പരാതി സ്വീകരിക്കാന്‍ ഡല്‍ഹി പൊലീസ വിസമ്മതിച്ചു. സംഭവത്തില്‍ കേസെടുക്കാനും അറസ്റ്റിനും പൊലീസ് തയ്യാറാകുന്നില്ലെന്നും ബി.ജെ.പി ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ബി.ജെ.പിയുടെ കീഴിലുള്ള നിയമമാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഞായറാഴ്ചയായിരുന്നു ഡല്‍ഹിയിലെ കാളിന്ദി കഞ്ജിലുള്ള റോഹിംഗ്യന്‍ ക്യാമ്പില്‍ തീപിടിത്തമുണ്ടായത്. ക്യാമ്പിലെ താല്‍ക്കാലിക ഷെഡുകള്‍ കത്തി നശിച്ചെങ്കിലും ആളപായമില്ലായിരുന്നു. ഈ സംഭവത്തിന്റെ ഉത്തരവാദിത്വമേറ്റാണ് മനീഷ് ചെന്തേല സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ടത്.

My criminal complaint against Manish Chandela of BJYM who proudly boasted on social media that he & his associates burnt down the Rohingya camp. No action yet by @DelhiPolice to register case & arrest him & no action by BJP to remove him from party. State of rule of law under BJP pic.twitter.com/aVd8LDSCUO

— Prashant Bhushan (@pbhushan1) April 19, 2018

Top Stories
Share it
Top