16 കാരിക്ക് പീഡനം: പെൺവാണിഭ സംഘത്തിലെ നാലു പേർ അറസ്റ്റിൽ

ന്യൂഡല്‍ഹി: ജോലി വാ​ഗ്ദാനം ചെയ്ത് 16 കാരിയെ വലയിലാക്കിയ പെണ്‍വാണിഭ സംഘത്തിനെ സ്ത്രീയുള്‍പ്പെടെയുള്ള നാലു പേര്‍ പിടിയില്‍. രവി (32), റിങ്കി(20),...

16 കാരിക്ക് പീഡനം: പെൺവാണിഭ സംഘത്തിലെ നാലു പേർ അറസ്റ്റിൽ

ന്യൂഡല്‍ഹി: ജോലി വാ​ഗ്ദാനം ചെയ്ത് 16 കാരിയെ വലയിലാക്കിയ പെണ്‍വാണിഭ സംഘത്തിനെ സ്ത്രീയുള്‍പ്പെടെയുള്ള നാലു പേര്‍ പിടിയില്‍. രവി (32), റിങ്കി(20), രോഹിത് (22)മുകേഷ്(25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഘത്തിന്റെ വലയിലുള്‍പ്പെട്ട പെണ്‍കുട്ടി മാതാവിനെ ഫോണില്‍ ബന്ധപ്പെട്ട് താന്‍ റോഹിനിയിലുണ്ടെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി സ്റ്റേഷനിലെത്തിയാണ് കുടുംബം പരാതിപ്പെട്ടത്. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി നിരന്തരം പീഡനത്തിനിരായതായി കണ്ടെത്തിയിട്ടുണ്ടെന്നും ഡിസിപി സെജു പി. കുരുവിള പറഞ്ഞു.

അഭിഷേക് എന്നയാളാണ് പെണ്‍കുട്ടിയെ വരണാസിയില്‍ വെച്ച് ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് പലര്‍ക്കായി കൈമാറുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായും സംഭവത്തില്‍ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story by
Read More >>