ഡൽഹിയുടെ അധികാരം തെരഞ്ഞെടുത്ത സർക്കാരിന്: ഗവർണർക്ക് സ്വതന്ത്ര അധികാരമില്ല -സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡൽഹി സംസ്ഥാന ഭരണത്തിൽ ലഫ് ഗവർണർക്ക് ഭരണത്തലവൻ എന്ന പദവിയുണ്ടെങ്കിലും സ്വതന്ത്ര അധികാരം ഇല്ലെന്നും ഉള്ള അധികാരത്തിന് പരിധി ഉണ്ടെന്നും...

ഡൽഹിയുടെ അധികാരം തെരഞ്ഞെടുത്ത സർക്കാരിന്: ഗവർണർക്ക് സ്വതന്ത്ര അധികാരമില്ല -സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡൽഹി സംസ്ഥാന ഭരണത്തിൽ ലഫ് ഗവർണർക്ക് ഭരണത്തലവൻ എന്ന പദവിയുണ്ടെങ്കിലും സ്വതന്ത്ര അധികാരം ഇല്ലെന്നും ഉള്ള അധികാരത്തിന് പരിധി ഉണ്ടെന്നും സുപ്രീംകോടതി വിധി. സംസ്ഥാന സർക്കാറിന്‍റെ നിർദേശങ്ങളും തീരുമാനങ്ങളും മാനിക്കാൻ ലഫ്. ഗവർണർ ബാധ്യസ്ഥനാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം ഡൽഹിക്ക് പൂർണ സംസ്ഥാന പദവി ഇല്ലെന്നും
ഭരണഘടന ബഞ്ച് വ്യക്തമാക്കി.

സർക്കാർ തീരുമാനങ്ങൾ ലെഫ്. ഗവർണറെ അറിയിക്കണമെന്നും എന്നാൽ തീരുമാനങ്ങൾക്ക് ഗവർണറുടെ അനുമതി വേണമെന്ന് ഇതിനർത്ഥമില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.കെ. സിക്രി, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധിപുറപ്പെടുവിച്ചത്.

ആർട്ടിക്കിൾ 239 നൽകുന്ന അധികാരം വിനിയോഗിക്കുമ്പോൾ ജനതാൽപര്യത്തിന് മുൻതൂക്കം നൽകണം. തെരഞ്ഞെടുത്ത സർക്കാറാണ് ജനങ്ങളോട് ഉത്തരം പറയേണ്ടവരെന്ന് ഗവർണർ ഒാർക്കണം. ഗവർണർ സർക്കാർ തീരുമാനങ്ങൾക്ക് ഇടങ്കോലിടരുത്. എല്ലാ തീരുമാനങ്ങളും പ്രസിഡന്‍റിലേക്ക് പോകുകയാണെങ്കിൽ ഭരണം നിശ്ചലമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

നിയമസഭക്ക് പൊലീസ്, ഭൂമി, ക്രമസമാധാനം എന്നിവ ഒഴികെയുള്ളവയിൽ നിയമനിർമാണം ആകാം. സർക്കാറും ലെഫ്.ഗവർണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണം. ജനാധിപത്യത്തിൽ കൂട്ടായ പ്രവർത്തനം വേണം. ജനപ്രധിനിതികൾക്ക് കൂട്ട് ഉത്തരവാദിത്വമുണ്ട്. ഭരണഘടന പദവിയിൽ ഇരിക്കുന്നവർക്ക് സ്വീകാര്യത വേണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

Story by
Read More >>