ഡല്‍ഹി കൂട്ടമരണം: ആള്‍ദൈവം ഗീതാ മാ അറസ്റ്റില്‍

Published On: 7 July 2018 3:30 AM GMT
ഡല്‍ഹി കൂട്ടമരണം: ആള്‍ദൈവം ഗീതാ മാ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ കൂട്ടത്തോടെ ജീവനൊടുക്കിയതിനുപിന്നില്‍ ആള്‍ദൈവത്തിന്റെ ഇടപെടലെന്ന് സൂചന. ഭാട്ടിയ കുടുംബത്തെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചത് ഗാതാ മാ എന്ന ആള്‍ദൈവമാണെന്ന സൂചനയെ തുടര്‍ന്ന് ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ ആത്മഹത്യയ്ക്ക് കുടുംബത്തെ പ്രേരിപ്പിച്ചത് താനാണെന്ന് ഇവര്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്.

ശനിയാഴ്ച കുടുംബം തന്നെ കാണാനെത്തുമെന്ന് അറിയിച്ചിരുന്നതായി ഗീതാ മാ പറയുന്ന വീഡിയോ പുറത്തായിട്ടുണ്ട്.

കുടുംബം താമസിച്ചിരുന്ന ബുറാഡിയിലെ വീടു നിര്‍മിച്ച കോണ്‍ട്രാക്ടറുടെ മകളാണ് താന്ത്രികാചാരങ്ങള്‍ നടത്തിവരുന്ന ഗീതാ മാ. താന്ത്രിക കര്‍മങ്ങള്‍ക്കാണെന്നു നടിച്ച് സമീപിച്ചവരോടാണ് ഇവര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. ഈ ദൃശ്യങ്ങള്‍ ഒളിക്യാമറവെച്ച് ചിത്രീകരിക്കുകയായിരുന്നു.

കുടുംബത്തിലാരെയും നേരിട്ടു കണ്ടിട്ടില്ലെങ്കിലും പിതാവുവഴി പരിചയമുണ്ടായിരുന്നു. തന്റെ താന്ത്രികാചാരങ്ങളെപ്പറ്റി അറിഞ്ഞ കുടുംബം നേരില്‍ക്കാണാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. കൂട്ടമരണം നടന്ന ശനിയാഴ്ച തന്നെ വന്നുകാണാന്‍ അവരോട് ആവശ്യപ്പെട്ടിരുന്നതായും ഗീതാ മാ വീഡിയോയില്‍ പറയുന്നുണ്ട്.

Top Stories
Share it
Top