ഡല്‍ഹിയില്‍ കനേഡിയന്‍ യുവതിക്ക് പീഡനം; ഒരാള്‍ അറസ്റ്റില്‍

Published On: 28 Jun 2018 4:00 AM GMT
ഡല്‍ഹിയില്‍ കനേഡിയന്‍ യുവതിക്ക് പീഡനം; ഒരാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കനേഡിയന്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഡല്‍ഹി പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. സൗത്ത് ഡല്‍ഹിയിലെ പബ്ബില്‍ വെച്ച് പരിചയപ്പെട്ട യുവതിയെ അഭിഷേക് എന്നയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി. സൗഹൃദം നടിച്ച് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തിയാണ് യുവതിയെ പീഡിപ്പെച്ചന്നാണ് പരാതി.

ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സ നേടിയ ശേഷം യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ സ്ത്രീസുരക്ഷ സംബന്ധിച്ചുള്ള ആഗോള സര്‍വെ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് ലോകത്ത് സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടകരമായ നഗരങ്ങളില്‍ ഡല്‍ഹി നാലാം സ്ഥാനത്തായിരുന്നു.

Top Stories
Share it
Top