പറയാന്‍ നേട്ടങ്ങളില്ല; മോദി ഹിന്ദു-മുസ്ലിം വാദം ചര്‍ച്ചയാക്കുന്നു-കെജ്രിവാള്‍

Published On: 16 July 2018 5:30 AM GMT
പറയാന്‍ നേട്ടങ്ങളില്ല; മോദി ഹിന്ദു-മുസ്ലിം വാദം ചര്‍ച്ചയാക്കുന്നു-കെജ്രിവാള്‍

ന്യൂഡല്‍ഹി: അധികാരത്തിലെത്തിയിട്ട് നാലുവര്‍ഷം പിന്നിട്ടിട്ടും നേട്ടങ്ങളെക്കുറിച്ച് പറയാനില്ലാത്തതിനാലാണ്‌ മോദി ഹിന്ദു-മുസ്ലിം ചര്‍ച്ചകള്‍ നടത്തുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. യുഎസ് നാനോ ടെക്‌നോളജിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ജപ്പാനും ഫ്രാന്‍സും ഇഗ്ലണ്ടും ഇത് പിന്തുടരുമ്പോഴും നമ്മുടെ പ്രധാനമന്ത്രി ഹിന്ദു- മുസ്ലിം ചര്‍ച്ചകള്‍ക്ക് ഇന്ത്യയെ വേദിയാക്കുകയാക്കുന്നു. ഇതുകൊണ്ട് ഇന്ത്യ ഒന്നാമതെത്തുമോയെന്നും കെജ്രിവാള്‍ പരിഹസിച്ചു.

വിദ്യാഭ്യാസം ഇന്ത്യയെ ഒന്നാമതെത്തിക്കും. പക്ഷെ 70 വര്‍ഷമായി ഒരു ഗവണ്‍മെന്റും വിദ്യഭ്യാസമേഖലയില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നടന്ന പാര്‍ട്ടി റാലിയില്‍ കോണ്‍ഗ്രസ് മുസ്‌ലിം പുരുഷന്‍മാരുടെ മാത്രം പാര്‍ട്ടിയായി മാറിയോ എന്ന് പ്രധാനമന്ത്രി ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു കെജ്രിവാള്‍.

Top Stories
Share it
Top