ഡല്‍ഹിയില്‍ പൊടിക്കാറ്റും മഴയും, വ്യോമ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ ശക്തമായ പൊടിക്കാറ്റിലും മഴയിലും വ്യോമ ഗതാഗതം താറുമാറായി. വൈകീട്ട് നാല് മണിയോടെയായിരുന്നു...

ഡല്‍ഹിയില്‍ പൊടിക്കാറ്റും മഴയും, വ്യോമ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ ശക്തമായ പൊടിക്കാറ്റിലും മഴയിലും വ്യോമ ഗതാഗതം താറുമാറായി. വൈകീട്ട് നാല് മണിയോടെയായിരുന്നു ഡല്‍ഗിയിലെ കാലാവസ്ഥയില്‍ മാറ്റം കണ്ടു തുടങ്ങിയത്. ഡല്‍ഹിക്ക് സമീപ പ്രദേശങ്ങളായ ഗുഡ്ഗാവ്, നോയിഡ എന്നിവിടങ്ങളിലും പൊടിക്കാറ്റ് ശക്തമാണ്. മഴ ശക്തി പ്രാപിച്ചില്ലെങ്കിലും മണിക്കൂറില്‍ 109 കിലോ മീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്.

പൊടിക്കാറ്റിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്തവളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. ഡല്‍ഹി മെട്രോ സര്‍വ്വീസുകള്‍ ആദ്യം നിര്‍ത്തി വച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു.

ഉത്തരാഖണ്ഡ്, ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങല്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞാഴ്ച രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും അടക്കം ഉണ്ടായ പൊടിക്കാറ്റില്‍ 140 ഓളം പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു

Story by
Read More >>