ഡല്‍ഹിയില്‍ മൂന്നു പെണ്‍കുട്ടികള്‍ മരിച്ചത് പട്ടിണിമൂലം!

Published On: 2018-07-26 08:00:00.0
ഡല്‍ഹിയില്‍ മൂന്നു പെണ്‍കുട്ടികള്‍ മരിച്ചത് പട്ടിണിമൂലം!

വെബ്ഡസ്‌ക്: ഡല്‍ഹി, മന്തവാലിയില്‍ മൂന്നു പെണ്‍ക്കുട്ടികള്‍ മരിച്ചത് പട്ടിണിയും പോഷകാഹാരക്കുറവും കാരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. മൂന്നുപേരുടെ ശരീരത്തിലും മുറിപ്പാടുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് രണ്ടാം തവണ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധെയമാക്കുകയായിരുന്നു. ജിടിബി ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാരാണ് രണ്ടാം തവണ പോസ്റ്റ് മോര്‍ട്ടം നടത്തിയത്. പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ടാം തവണ പോസ്റ്റ് മോര്‍ട്ടം നടത്തിയത്. മൃതശരീരങ്ങള്‍ അമ്മക്ക് വിട്ടുനല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

8,4,2 വയസുളള മൂന്നു കുട്ടികളാണ് ഭക്ഷണം കിട്ടാതെ മരിച്ചത്. ഈ കുട്ടികള്‍ക്ക് ചികിത്സ തേടി അമ്മ ആശുപത്രിയിലെത്തുകയായിരുന്നു. പ്രാഥമിക പരിശോധനക്കുശേഷം കുട്ടികള്‍ മരിച്ചതായി ഡോക്ടേര്‍മാര്‍ അറിയിക്കുകയായിരുന്നു. കഴിഞ്ഞ എട്ടു ദിവസമായി കുട്ടികള്‍ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല.

Top Stories
Share it
Top