കേന്ദ്രസര്‍ക്കാറിന് ദളിത് നേതാക്കളുടെ താക്കീത്‌

ന്യൂഡല്‍ഹി: പട്ടികജാതി-പട്ടികവര്‍ഗ(അതിക്രമം തടയല്‍)നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ച സുപ്രീംകോടതി ഭേദഗതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട്...

കേന്ദ്രസര്‍ക്കാറിന് ദളിത് നേതാക്കളുടെ താക്കീത്‌

ന്യൂഡല്‍ഹി: പട്ടികജാതി-പട്ടികവര്‍ഗ(അതിക്രമം തടയല്‍)നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ച സുപ്രീംകോടതി ഭേദഗതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരണമെന്ന് ദളിത് സംഘടനകള്‍. ദളിതര്‍ക്കെതിരെ വര്‍ധിച്ച് വരുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിയമം നല്‍കുന്ന ആനുകൂല്യവും ലഭിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ അസ്ഥിരപ്പെടുമെന്ന് സംഘടനകള്‍ പറഞ്ഞു. ദളിത് സോഷാന്‍ മുക്തി മഞ്ച്(ഡി.എസ്.എം.എം), ദളിത്ആദിവാസി ദേശീയ സംഘടന(നാകഡോര്‍),ഭാരതീയ ഖേത് മസ്ദൂര്‍ യൂണിയന്‍(ബി.കെ.എം.യു)എന്നീ ദളിത് സംഘടനകള്‍ തലസ്ഥാനത്ത് ചേര്‍ന്ന സംയുക്ത യോഗത്തില്‍ ഏപ്രില്‍ രണ്ടിന് നടന്ന ഭാരത ബന്ദില്‍ വിവിധ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട മുഴുവന്‍ ദളിതരുടെയും കേസുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.

സാംകാരിക സാഹിത്യ രംഗത്തെ പ്രമുഖരും നിയമ ഭേദഗതിക്കെതിരെ മുറവിളി ഉയര്‍ത്തുന്നുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ സംവരണം സൃഷ്ടിക്കണമെന്നും, വിദ്യാഭ്യാസ മേഖലയിലെ സംവരണം സുതാര്യമാക്കുകയും ചെയ്യണമെന്ന് എഴുത്തുക്കാരനും ചിന്തകനുമായ കാഞ്ച ഇലയ്യ ദി ടെലിഗ്രാഫ് പത്രത്തോട് പറഞ്ഞു. ദളിതരെ അടിച്ചമര്‍ത്തുകയാണെങ്കില്‍ അറബ് വസന്തം പോലെ ദേശവ്യാപകമായി ദളിതരുടെ പ്രക്ഷോഭം ഉയരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനി കോടതി ഉത്തരവിനെ ദുര്‍ബലപ്പെടുത്തുന്ന രീതിയിലുള്ള ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കണമന്നാവശ്യപ്പെട്ടു. 'സുപ്രീംകോടതി വിധിയോടെ ദളിത് സമൂഹമാകെ ഭീതിയിലാണ്, പട്ടികജാതി-പട്ടികവര്‍ഗ നിയമം ഭീക്ഷണി നേരിടുകയാണ്, സര്‍ക്കാര്‍ പ്രേത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് നിയമത്തെ ഭരണഘടനയുടെ ഒന്‍പതാം ഖണ്ഡികയില്‍ ഉള്‍പ്പെടുത്തണമെന്ന്' ഡി.എസ്.എം.എം ദേശീയ സെക്രട്ടറി വി.ശ്രീനിവാസ റാവു പറഞ്ഞു. അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ പതിനാലിന് ദളിതര്‍ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നാകഡോര്‍ ചെയര്‍മാനായ അശോക് ഭാരതി എവിടെയാണ് പട്ടികജാതിവര്‍ഗ വിഭാഗം നിയമം ദുരുപയോഗം ചെയ്തത് എവിയെടെന്ന് കോടതി വ്യക്തമാക്കിയില്ലെന്നും ഉയര്‍ന്ന കോടതികളിലെ സ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ദളിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നും ഭാരതി ആവശ്യപ്പെട്ടു. ആഗസ്ത് 15 നകം സര്‍ക്കാര്‍ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നും ദളിത് നേതാക്കള്‍ മുന്നറിയപ്പ് നല്‍കി.

Story by
Read More >>