മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ബാങ്കുകൾ ഈടാക്കിയത്  4989.55 കോടി 

തിരുവനന്തപുരം: മിനിമം ബാലൻസ് കാത്തുസൂക്ഷിക്കാത്ത അക്കൗണ്ടുകളിൽ നിന്ന് ബാങ്കുകൾ കഴിഞ്ഞ വർഷം 4989.55 കോടിരൂപ പിഴ ഈടാക്കി. രാജ്യത്തെ 21...

മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ബാങ്കുകൾ ഈടാക്കിയത്  4989.55 കോടി 

തിരുവനന്തപുരം: മിനിമം ബാലൻസ് കാത്തുസൂക്ഷിക്കാത്ത അക്കൗണ്ടുകളിൽ നിന്ന് ബാങ്കുകൾ കഴിഞ്ഞ വർഷം 4989.55 കോടിരൂപ പിഴ ഈടാക്കി. രാജ്യത്തെ 21 പൊതുമേഖലാബാങ്കുകളും മൂന്ന് സ്വകാര്യബാങ്കുകളും ജനങ്ങളിൽ നിന്ന് കഴിഞ്ഞവർഷം ഇൗടാക്കിയ തുകയാണിത്. ബാങ്കിംഗ് മേഖലയിൽ ഒരുസേവനവും നൽകാതെ ബാങ്കുകൾ വാങ്ങിയ ഏറ്റവും വലിയ തുക. പൊതുമേഖലാ ബാങ്കുകളിൽ എസ്.ബി.ഐ.യും സ്വകാര്യബാങ്കുകളിൽ എച്ച്.ഡി.എഫ്.സി.യുമാണ് ഇക്കാര്യത്തിൽ മുന്നിൽ.

ഇൗടാക്കിയ പിഴയായ 4989 കോടിയിൽ 2400 കോടിരൂപയും എസ്.ബി. ഐ.യാണ് ഇൗടാക്കിയത്. പൊതുമേഖലാബാങ്കുകളെല്ലാം കൂടി 3550.99 കോടിയാണ് എടുത്തത്. പഞ്ചാബ് നാഷണൽ ബാങ്ക് 210.76 കോടിയും സെൻട്രൽ ബാങ്ക് 173.92 കോടിയുംകാനറാബാങ്ക് 118.11കോടിയും .സ്വകാര്യബാങ്കുകൾ 1438.56 കോടിയാണ് ഇൗയിനത്തിൽ ഇൗ‌ടാക്കിയത്. എച്ച്.ഡി.എഫ്.സി.590.84 കോടിയും ആക്സിസ് ബാങ്ക് 530.12കോടിയും ഐ.സി.ഐ.സി.ഐ. 317.6 കോടിയും ഇൗടാക്കി.

സേവിംഗ്സ്അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാതിരുന്നാൽ നിശ്ചിത തുക പിഴയായി ഇൗ‌ടാക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയത് 2015 ജൂലായിലാണ്. പിഴയും മിനിമം ബാലൻസും നിശ്ചയിക്കാൻ ഒാരോ ബാങ്കുകൾക്കും റിസർവ ബാങ്ക് സ്വതന്ത്ര അധികാരം നൽകി.എസ്.ബി.ഐ. നഗരങ്ങളിൽ 3000 രൂപയും ഇടത്തരം നഗരങ്ങളിൽ 2000 രൂപയും ഗ്രാമങ്ങളിൽ 1000 രൂപയുമാണ് മിനിമം ബാലൻസ് നിശ്ചയിച്ചത്. ഇതില്ലെങ്കിൽ പിഴ ഇൗടാക്കാൻ നൽകിയ നിർദ്ദേശത്തിന്റെ ചുവടുപിടിച്ച് മറ്റ് ബാങ്കുകളും സമാനമായ നടപടികൾ സ്വീകരിച്ചു. സ്വകാര്യബാങ്കുകളിൽ മിനിമം ബാലൻസ് 10000 രൂപയാണ്. ജൻധൻ അക്കൗണ്ടുകളെയും ബേസിക് സേവിംഗ്സ് അക്കൗണ്ടുകളെയും മാത്രമാണിതിൽ നിന്ന് ഒഴിവാക്കിയത്. 2015 മുതൽ ഇതുവരെ 24 ബാങ്കുകൾ ചേർന്ന് ഇൗടാക്കിയത് 11500 കോടിരൂപയാണ്.

Story by
Read More >>