വികസനമാണ് എല്ലാ ഹിംസകള്‍ക്കുമുള്ള മറുപടി: മോദി 

Published On: 2018-06-14 12:30:00.0
വികസനമാണ് എല്ലാ ഹിംസകള്‍ക്കുമുള്ള മറുപടി: മോദി 

ഭിലായ്: വികസനമാണ് എല്ലാ ഹിംസകള്‍ക്കുള്ള മറുപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡിലെ ഭിലായില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി. തോക്കുകളുടേയും ബോംബുകളുടെയും പേരിലാണ് ബസ്തര്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്നുമുതല്‍ ജഗ്ദല്‍പൂര്‍ വിമാനത്താവളത്തിന്റെ പേരിലാകും ഈ പ്രദേശം അറിയപ്പെടുന്നത്. 'എല്ലാത്തരത്തിലുള്ള അക്രമങ്ങള്‍ക്കും വികസനത്തിലൂടെ മറുപടി നല്‍കാമെന്നാണ് ഞാന്‍ വിശ്വസിക്കുന്നന്നത്'. - ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരിലേക്കുള്ള ആദ്യ വിമാനം ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് മോദി പറഞ്ഞു.

മുമ്പ് ഭരിച്ചവര്‍ ഇവിടെ റോഡുകള്‍ പോലും നിര്‍മിച്ചിട്ടില്ല. എന്നാല്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഗവണ്‍മെന്റ് ഇവിടെ വിമാനത്താവളമുണ്ടാക്കി. അക്രമം വെടിഞ്ഞ് മുഖ്യധാരയിലേക്ക് വരുന്ന യുവാക്കളുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

ജഗ്ദല്‍പൂരില്‍ നിന്നും റായ്പൂരിലേക്ക് നേരത്തെ ഏഴുമണിക്കൂറോളം ദൂരം യാത്ര ചെയ്യണം. എന്നാല്‍ ഇപ്പോഴത് 40 മിനിട്ടായി കുറഞ്ഞിട്ടുണ്ട്. ഇന്ന് നിരവധി ആളുകള്‍ ട്രെയിനിലെ ഏസി കോച്ചുകളെക്കാള്‍ വിമാനങ്ങളെ ആശ്രയിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ആധുനികരിച്ച ഭിലായ് സ്റ്റീല്‍ പ്ലാന്റും ഭിലായ് ഐഐടി ക്യാമ്പസും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

Top Stories
Share it
Top