ബിപ്ലവ് ദേബിന് മറുപടി നല്‍കി ഡയാന ഹെയ്ഡന്‍; എന്റെ ശരീരത്തില്‍ ഞാന്‍ അഭിമാനിക്കുന്നു

Published On: 27 April 2018 1:30 PM GMT
ബിപ്ലവ് ദേബിന് മറുപടി നല്‍കി ഡയാന ഹെയ്ഡന്‍; എന്റെ ശരീരത്തില്‍ ഞാന്‍ അഭിമാനിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൗന്ദര്യത്തെ മുന്‍ ലോക സുന്ദരിയായിരുന്ന ഡയാന ഹെയ്ഡന്‍ പ്രതിനീധികരിക്കുന്നില്ലെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി നടി. തന്റെ ശരീരത്തിന്റെ നിറത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ഡയാന പറഞ്ഞു.

ബാല്യം മുതല്‍ തവിട്ട് നിറമുള്ള തൊലിയുടെ പേരില്‍ ഞാന്‍ മുന്‍വിധികളോട് പോരാടുകയാണ്. ആ പോരാട്ടത്തില്‍ ഞാന്‍ വിജയിച്ചു. ജനങ്ങള്‍ എന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നു. ഈ സമയത്ത് എനിക്ക് മുറിവേറ്റു. മുഖ്യമന്ത്രിസ്ഥാനം ഒരു പ്രധാനപ്പെട്ട പദവിയാണ്. അത് കൊണ്ട് തന്നെ പറയുന്ന കാര്യങ്ങളില്‍ അദ്ദേഹം ശ്രദ്ധിക്കുകയും വേണമെന്നും ഡയാന പറഞ്ഞു.

നേരത്തെ ഇന്ത്യന്‍ സൗന്ദര്യമെന്നാല്‍ ലക്ഷ്മിയുടേയും സരസ്വതിയുടേയും പ്രത്യേകതകള്‍ ഉണ്ടായിരിക്കണം. ഐശ്വര്യറായിക്കത് ഉണ്ടായിരുന്നുവെന്നും ഡയാന ഹെയ്ഡനതില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

Top Stories
Share it
Top