2019ലെ പോരാട്ടം: ഗാന്ധിയിസവും ഗോള്‍വാള്‍ക്കറിന്റെ ആശയവും തമ്മില്‍: ദിഗ്‌വിജയ് സിംഗ്‌

Published On: 25 April 2018 7:00 AM GMT
2019ലെ പോരാട്ടം: ഗാന്ധിയിസവും ഗോള്‍വാള്‍ക്കറിന്റെ ആശയവും തമ്മില്‍: ദിഗ്‌വിജയ് സിംഗ്‌

രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള പ്രതിപക്ഷ ഐക്യം ഉണ്ടാവുകയാണെങ്കില്‍ അതിന്റെ നേതൃത്വ സ്ഥാനത്ത് കോണ്‍ഗ്രസ് തന്നെയാണ് ഉണ്ടാവുകയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. വര്‍ഗീയ കക്ഷികളുമായി കൂട്ടുകൂടില്ലെന്നതില്‍ കോണ്‍ഗ്രസിന് ഉറച്ച നിലപാടാണ് ഉള്ളതെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

പ്രത്യയശാസ്ത്രപരമായ ഭിന്നതകള്‍ തന്നെയാണ് ഓരോ പാര്‍ട്ടിയെയും തമ്മില്‍ വ്യത്യാസപ്പെടുത്തുന്നത്. ഇവിടെ ബിജെപിയും അവരെ പിന്തുണക്കുന്നവരും ഒരു ഭാഗത്ത്. വിശാലതയുടെ രാഷ്ട്രീയം പിന്തുടരുന്ന കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളായ തൃണമൂല്‍, എസ്പി, ആര്‍ജെഡി, എന്‍സിപി, മറ്റുള്ളവര്‍. ഈ പാര്‍ട്ടികള്‍ പിന്തുടരുന്നത് ഗാന്ധി-നെഹറു ആശയങ്ങളാണ്. അത് കൊണ്ട് തന്നെ രണ്ട് ധാരകളാണ് ഇവിടുള്ളത്. ഗാന്ധിയും ഗോള്‍വാര്‍ക്കറും എന്നും ദിഗ്‌വിജയ് സിംഗ് പ്രതികരിച്ചു.

പാര്‍ട്ടിയില്‍ ഒരു തരത്തിലും ഉള്ള ആശയഭിന്നതകളും ഇല്ലെന്നും രാഹുല്‍ഗാന്ധിയുടെ നേതൃത്വം മികച്ചതാണെന്നും ദിഗ്‌വിജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.

Top Stories
Share it
Top