ഇന്ത്യക്ക് നയതന്ത്ര പ്രഹരം;ഭീകരന്‍ ഫാറൂഖ് ദേവതിവാലയെ യുഎഇ പാകിസ്ഥാന് കൈമാറി

ന്യൂഡല്‍ഹി: ഇന്ത്യ വിട്ടുതരണമെന്നാവശ്യപ്പെട്ട കുപ്രസിദ്ധ ഭീകരന്‍ ഫാറൂഖ് ദേവ്തിവാലയെ യു.എ.ഇ പാകിസ്താന് കൈമാറി. അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി...

ഇന്ത്യക്ക് നയതന്ത്ര പ്രഹരം;ഭീകരന്‍ ഫാറൂഖ് ദേവതിവാലയെ യുഎഇ പാകിസ്ഥാന് കൈമാറി

ന്യൂഡല്‍ഹി: ഇന്ത്യ വിട്ടുതരണമെന്നാവശ്യപ്പെട്ട കുപ്രസിദ്ധ ഭീകരന്‍ ഫാറൂഖ് ദേവ്തിവാലയെ യു.എ.ഇ പാകിസ്താന് കൈമാറി. അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയിലും ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദീനിലും അംഗമായിരുന്നു ദേവ്തിവാല. മുന്‍ ഗുജറാത്ത് മന്ത്രി പാണ്ഡ്യെ കൊലപാതകം ഉള്‍പ്പെടെ ഇന്ത്യയില്‍ നിരവധി കേസ്സുകളില്‍ പ്രതിയാണ് ഇയാള്‍. ഇയാളെ തങ്ങള്‍ക്ക് വിട്ട് തരണമെന്ന് ഇന്ത്യ നേരത്തെ യു.എ.ഇയോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ 17 വര്‍ഷമായി ഒളിവിലായിരുന്നു ഇയാള്‍ മെയ് 12 മുതല്‍ ദുബായില്‍ തടങ്കലിലായിരുന്നു. ഐ.എസ്.ഐ അംഗങ്ങളുമായും പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളുമായുള്ള പ്രധാന കണ്ണിയായിരുന്നു ഇയാള്‍. ഡി കമ്പനിയിലെ സജീവ അംഗമായിരുന്ന ഇയാള്‍ ദാവൂദ് ഇബ്രാഹീമിലേക്കും ഛോട്ടാ ഷക്കീലിലേക്കും ഇന്ത്യക്ക് എത്താനുള്ള തുറുപ്പ് ചീട്ടുമായിരുന്നു. നിലവില്‍ മഹാരാഷ്ട്ര എ.ടി.എസ്സിന്റെ കസ്റ്റഡിയിലുള്ള ഫൈസല്‍ മിസ്ര, അള്ളാരഖാ മന്‍സൂരി എന്നീ ഭീകരര്‍ക്ക് പരിശീലനം നല്‍കിയ കേസിലും പ്രതിയാണ് ഇയാള്‍.

എന്നാല്‍ ഇയാള്‍ ഇന്ത്യക്കാരന്‍ അല്ലെന്നും പാകിസ്താനി ആണെന്നും ഇന്ത്യക്ക് ഇയാളെ വിട്ട് കൊടുക്കരുതെന്നും പാകിസ്താന്‍ വാദിച്ചു. ഗുജറാത്ത് എ.ടി.എസ് ദുബായിലേക്ക് ഒരു സംഘത്തെ അയക്കുകയും ദേവ്തിവാലയുടെ ഇന്ത്യന്‍ ബന്ധങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദുബായ് പോലീസ് ഇയാളെ പാകിസ്താന് വിട്ട് നല്‍കുകയായിരുന്നു. ദുബായില്‍ ഇയാള്‍ പാകിസ്താന്‍ പാസ്പോര്‍ട്ടോട് കൂടിയായിരുന്നു താമസിച്ചിരുന്നത്.

Story by
Read More >>